Songtexte

ലോകമെങ്ങുമുള്ള സകല മർത്ത്യരും മൊഴിഞ്ഞിടും പദങ്ങളാകെ ഗാനമായ് മാറിടുന്ന നാളിനായ് മണ്ണിലും മനസ്സിലും വിതച്ച പൊൻകിനാവിലെ ഫലങ്ങളൊക്കെ നമ്മളൊത്തു പങ്കിടുന്നിടത്തിനായ് ത്യജിക്കണം പുഴുത്തു പൂതലിച്ചുപോയ മച്ചകം തകർക്കണം തുരുമ്പെടുത്ത പൂർവ്വകാല ജാലകം ലോകമെങ്ങുമുള്ള സകല മർത്ത്യരും മൊഴിഞ്ഞിടും പദങ്ങളാകെ ഗാനമായ് മാറിടുന്ന നാളിനായ് മണ്ണിലും മനസ്സിലും വിതച്ച പൊൻകിനാവിലെ ഫലങ്ങളൊക്കെ നമ്മളൊത്തു പങ്കിടുന്നിടത്തിനായ് ത്യജിക്കണം പുഴുത്തു പൂതലിച്ചുപോയ മച്ചകം തകർക്കണം തുരുമ്പെടുത്ത പൂർവ്വകാല ജാലകം ഓ... ഓ ഓ... ഓ ഓ... ഓ ഓ... ഓ കെടുത്തേണ്ടതാദ്യം വിശപ്പാണ് നാം എടുക്കേണം അതിനായി സ്വപ്നായുധം കൊളുത്തേണം ആ സ്വപ്നം ഉള്ളിൽ കെടാ വിളക്കായ് ചിരം നാം സഖാക്കളേ കെടുത്തേണ്ടതാദ്യം വിശപ്പാണ് നാം എടുക്കേണം അതിനായി സ്വപ്നായുധം കൊളുത്തേണം ആ സ്വപ്നം ഉള്ളിൽ കെടാ വിളക്കായ് ചിരം നാം സഖാക്കളേ പല പല ദേശങ്ങൾ വംശങ്ങൾ ഒന്നായ് മതനിറഭേദങ്ങൾ മായും ലോകം അടിമകൾ ഇല്ലാത്തൊരാ ലോകം... എത്താൻ അണിയണിയായ് നമ്മൾ മുന്നേറും ചെമ്മേഘങ്ങൾ പോലേറി എത്തും ആ തീരം... ഒറ്റയായല്ല നാമെത്രയോ കോടിയായ് ചുവന്നവെട്ടം തെളിച്ചെത്തുമന്നേരം സ്വപ്ന സൂര്യാംശു നൂറായിരം നാളമായ് നമ്മൾ എത്തുന്നിടം മർത്ത്യർ മറ്റുള്ളവർ സർവ്വജാലങ്ങൾ ഒന്നായ പുത്തൻ പാരിടം ഓ ഓ... ഓ ഓ... ഓ ഓ... ഓ ഓ... ലോകമെങ്ങുമുള്ള സകല മർത്ത്യരും മൊഴിഞ്ഞിടും പദങ്ങളാകെ ഗാനമായ് മാറിടുന്ന നാളിനായ് മണ്ണിലും മനസ്സിലും വിതച്ച പൊൻകിനാവിലെ ഫലങ്ങളൊക്കെ നമ്മളൊത്തു പങ്കിടുന്നിടത്തിനായ് തകർക്കണം തുരുമ്പെടുത്ത പൂർവ്വകാല ജയിലുകൾ പടുക്കണം ജനങ്ങൾക്കു പാർത്തിടും പുരസ്സുകൾ ലോകമെങ്ങുമുള്ള സകല മർത്ത്യരും മൊഴിഞ്ഞിടും പദങ്ങളാകെ ഗാനമായ് മാറിടുന്ന നാളിനായ് മണ്ണിലും മനസ്സിലും വിതച്ച പൊൻകിനാവിലെ ഫലങ്ങളൊക്കെ നമ്മളൊത്തു പങ്കിടുന്നിടത്തിനായ് ത്യജിക്കണം പുഴുത്തു പൂതലിച്ചുപോയ മച്ചകം തകർക്കണം തുരുമ്പെടുത്ത പൂർവ്വകാല ജാലകം ഓ ഓ... ഓ ഓ... ഓ ഓ... ഓ ഓ...
Writer(s): A Anwar Ali Lyrics powered by www.musixmatch.com
instagramSharePathic_arrow_out