Music Video

Music Video

Credits

PERFORMING ARTISTS
Najeem Arshad
Najeem Arshad
Performer
Palakad Sreeram
Palakad Sreeram
Performer
Sowmya Ramakrishnan
Sowmya Ramakrishnan
Performer
COMPOSITION & LYRICS
Bijibal
Bijibal
Composer
Santhosh Varma
Santhosh Varma
Songwriter

Lyrics

എന്താണ് ഖൽബെ, എന്താണ് ഖൽബെ
നാടാകെ കേൾക്കും നാദമോടെ
ദഫുപോൽ നീ, മിടിക്കുന്നതെന്താണ്
അതിശയസ്വരമൊരു ഖല്ബിനേകു-
മതിനരഞൊടി മതി മൊഹബ്ബത്തിനു
മൊഹബ്ബത്ത് ഖൽബില് വന്നു ചേർന്നതിനു
വേറൊരു തെളിവിനി എന്തിന്
ചിറകുകളണിയണതെന്തേ, എൻ കണ്ണേ
കൊതിയോടെ പാറുന്നതെന്താണ്
സരിഗമ മൂളണ വണ്ടാൽ, കരിവണ്ടാൽ
മുഖമേതോ തിരയുന്നതെന്താണ്
നിന്നെ കാണും നേരം
കനവും കണ്ടില്ലെങ്കിൽ നനവും
പറയൂ ഇതെന്ത്, ഹാല്
ഇരുചെറുചിറകുകൾ കണ്ണിലെകു-
മതിനരഞൊടി മതി മൊഹബ്ബത്തിനു
മൊഹബ്ബത്ത് ഖൽബില് വന്നു ചേർന്നതിനു
വേറൊരു തെളിവിനി എന്തിന്
എന്താണ് ഖൽബെ, എന്താണ് ഖൽബെ
ഇഷ്ഖ് ഇഷ്ഖ് ദം മസ്ത് മസ്ത്
ഇഷ്ഖ് ഇഷ്ഖ് ദം മസ്ത് മസ്ത്
ഇഷ്ഖ് ഇഷ്ഖ് ദം മസ്ത് മസ്ത്
ഇഷ്ഖ് ഇഷ്ഖ് ദം മസ്ത് മസ്ത്
ഇഷ്ഖിലൂടെ നീ നിന്നെയുയർത്ത്
ഇഷ്ഖിലൂടെ രഹ്മസ്ത് പകർത്ത്
ഇഷ്ഖിലൂടെ നീ താലമെടുക്ക്
ചെന്നുചേർന്നിടും ഇലാഹിനടുത്ത്
ഇഷ്കിൻ്റെ കടലും തേടി ഇറങ്ങുന്ന യാത്രക്കാരാ
വഴിക്കു നിൻ കണ്ണിൽ പെട്ടോ
മുഹബ്ബത്തിൻ ഇളനീർപ്പൊയ്ക
ഇഷ്ഖിലൂടെ നീ നിന്നെയുയർത്ത്
ഇഷ്ഖിലൂടെ രഹ്മസ്ത് പകർത്ത്
ജലമേതും ഉള്ളിൽ ദാഹം, ശമിപ്പിക്കും എന്നാൽത്തന്നെ
അറിഞ്ഞില്ല വേറെന്നാകിൽ
അതും നിൻ്റെ നഷ്ടം തന്നെ
ഇഷ്ഖിലൂടെ നീ താലമെടുത്ത്
ചെല്ലുമാലമുടയോൻ്റെ അടുത്ത്
മലർപ്പൊയ്ക വറ്റിപ്പോകാം, സമുദ്രങ്ങൾ വറ്റില്ലല്ലോ
മറക്കേണ്ട യാത്രാലക്ഷ്യം, എത്തേണ്ടതവിടെ തന്നെ
ഇഷ്ഖിലൂടെ നീ നിന്നെയുയർത്ത്
ഇഷ്ഖിലൂടെ രഹ്മസ്ത് പകർത്ത്
മുഹബ്ബത്തിൽ നീരാടുമ്പോൾ മനം തണുതേക്കാം പക്ഷെ
വാഴ്വിൻ്റെ അർഥം സര്വ്വം, ഇരിക്കുന്നതിഷ്ഖിൽ തന്നെ
ഇഷ്ഖിലൂടെ നീ നിന്നെയുയർത്ത്
ഇഷ്ഖിലൂടെ രഹ്മസ്ത് പകർത്ത്
(അല്ലാഹു അല്ലാഹു അല്ലാഹു)
ഇഷ്ഖിലൂടെ നീ താലമെടുക്ക്
ചെന്നുചേർന്നിടും ഇലാഹിനടുത്ത്
ഇഷ്ഖിലൂടെ നീ നിന്നെയുയർത്ത്
(അല്ലാഹു അല്ലാഹു അല്ലാഹു)
Written by: Bijibal, Santhosh Varma
instagramSharePathic_arrow_out

Loading...