Music Video

Credits

PERFORMING ARTISTS
Karthik
Karthik
Performer
Leela L. Girikkuttan
Leela L. Girikkuttan
Performer
COMPOSITION & LYRICS
Leela L. Girikkuttan
Leela L. Girikkuttan
Arranger
Ajeesh Dasan
Ajeesh Dasan
Songwriter

Lyrics

ഇനിയൊരു കാലത്തേയ്ക്കൊരു പൂ വിടർത്തുവാൻ ഇവിടെ ഞാനീ മരം നട്ടു ഇനിയൊരു കാലത്തേയ്ക്കൊരു പൂ വിടർത്തുവാൻ ഇവിടെ ഞാനീ മരം നട്ടു ഇനിയൊരു കാലത്തേയ്ക്കൊരു തീ പടർത്തുവാൻ ഇവിടെയെൻ മിഴികളും നട്ടു വിരഹജനാലകൾ വിജനവരാന്തകൾ വിരഹജനാലകൾ വിജനവരാന്തകൾ ഇവിടെ ഞാനെന്നെയും നട്ടു ഇനിയൊരു കാലത്തേയ്ക്കൊരു പൂവിടർത്തുവാൻ ഇവിടെ ഞാനീ മരം നട്ടു മഴയുടെ മൊഴികളെ മൗനമായെന്നോ അറിയുവാനാശിച്ചു നമ്മൾ മഴയുടെ മൊഴികളെ മൗനമായെന്നോ അറിയുവാനാശിച്ചു നമ്മൾ ശിശിരത്തിനിലകളായി മണ്ണിൻ മനസ്സിലേക്കടരുവാനാശിച്ചു നമ്മൾ മഴ മാഞ്ഞതെങ്ങോ വെയിൽ ചാഞ്ഞതെങ്ങോ മഴ മാഞ്ഞതെങ്ങോ വെയിൽ ചാഞ്ഞതെങ്ങോ മണലിൽ നാം ഒരു വിരൽ ദൂരത്തിരുന്നു തണലെഴും വഴികളിൽ കാറ്റുപോൽ മിണ്ടി ഇവിടെ നാമുണ്ടായിരിക്കും തണലെഴും വഴികളിൽ കാറ്റുപോൽ മിണ്ടി ഇവിടെ നാമുണ്ടായിരിക്കും ചിറകടിച്ചുയരുവാൻ ഓർമ്മതൻ തൂവൽ പകരമായേകുന്ന മണ്ണിൽ മഴയോർമ്മ ചൂടും ഇലപോലെ നമ്മൾ മഴയോർമ്മ ചൂടും ഇലപോലെ നമ്മൾ ഇനി വേനലോളം കൈകോർത്തിരിക്കാം ഇനിയൊരു കാലത്തേയ്ക്കൊരു പൂ വിടർത്തുവാൻ ഇവിടെ ഞാനീ മരം നട്ടു
Writer(s): Ajeesh Dasan, Leela L Girikkuttan Lyrics powered by www.musixmatch.com
instagramSharePathic_arrow_out