Credits
PERFORMING ARTISTS
Berny-Ignatius
Performer
K.S. Chithra
Vocals
Suresh Gopi
Actor
Divya Unni
Actor
TS Suresh Babu
Conductor
COMPOSITION & LYRICS
Berny Ignatius
Composer
Bharanikkavu Sivakumar
Songwriter
PRODUCTION & ENGINEERING
Safeel
Producer
Lyrics
ആ ആ ആ
പൊൻകിനാക്കൾ തേൻ നിറയ്ക്കും
രാജമല്ലി പൂഞ്ചോട്ടിൽ
പുന്നാരം ചൊല്ലി നീ വായോ
വെൺപിറാക്കൾ കൺതുറക്കും
സ്നേഹമല്ലിപ്പൂങ്കാട്ടിൽ
കിന്നാരം മൂളി നീ വായോ
പൊന്നുരുക്കും കിനാവായ് നീ വരില്ലെ
മന്ദഹാസം നിലാവായ് നീ തരില്ലെ?
നീയെന്നുള്ളിൽ പ്രിയ രാഗമല്ലെ
പൊൻകിനാക്കൾ തേൻ നിറയ്ക്കും
രാജമല്ലി പൂഞ്ചോട്ടിൽ
പുന്നാരം ചൊല്ലി നീ വായോ
ലാ ല്ലാ ല്ലാ ല്ലാ ലാ ലാ
പൊന്നിതൾപ്പൂ വാരിച്ചൂടും
കാവിന്നുള്ളിൽ നീ വന്നാൽ
പൊന്നുരച്ചു നാവിൽ ചാർത്തിടാം (ആ)
തേൻകിളിപ്പെൺ താളം തുള്ളും
കുന്നിന്മേലെ നീ വന്നാൽ
തേനെടുത്ത് ചുണ്ടിൽ തേച്ചിടാം
താരുണ്യം തുളുമ്പി നില്ക്കും താഴമ്പൂവായ്
സ്നേഹത്തിൻ ദലങ്ങൾ മൂടും മോഹച്ചാറായ്
പൂചൂടും സൗന്ദര്യമേ വരൂ നീ
ശ്രീയേകും സൗഭാഗ്യമേ
പൊൻകിനാക്കൾ തേൻ നിറയ്ക്കും
രാജമല്ലി പൂഞ്ചോട്ടിൽ
പുന്നാരം ചൊല്ലി നീ വായോ
ചുരു ച്ചു ചാര ചുരു ച്ചു ചാര
ചുരു ച്ചാ
കിന്നരിപ്പൂ മുത്തം ചൂടി
രാവിൻക്കൂട്ടിൽ നീ വന്നാൽ
കണ്ണുഴിഞ്ഞു മെയ്യിൽ മൂടിടാം (ആ)
പള്ളിമേടക്കുന്നിന്മേലെ
പാട്ടും പാടി നീ വന്നാൽ
കൈപിടിച്ചു മുത്തം നല്കീടാം
ലാവണ്യം തുടിച്ചു നിൽക്കും പൂത്തുമ്പിയായ്
തൂമഞ്ഞിൻ കണങ്ങൾ ചൂടും ദാഹത്താരായ്
തേനൂറും സൗരഭ്യമേ വരൂ നീ
പൂമൂടും സംഗീതമായ്
പൊൻകിനാക്കൾ തേൻ നിറയ്ക്കും
രാജമല്ലി പൂഞ്ചോട്ടിൽ
പുന്നാരം ചൊല്ലി നീ വായോ
വെൺപിറാക്കൾ കൺതുറക്കും
സ്നേഹമല്ലിപ്പൂങ്കാട്ടിൽ
കിന്നാരം മൂളി നീ വായോ
പൊന്നുരുക്കും കിനാവായ് നീ വരില്ലേ?
മന്ദഹാസം നിലാവായ് നീ തരില്ലേ?
നീയെന്നുള്ളിൽ പ്രിയ രാഗമല്ലേ
Written by: Berny, Berny Ignatius, Bharanikkavu Sivakumar

