Music Video
Music Video
Credits
PERFORMING ARTISTS
Sudeep Kumar
Performer
M. Jayachandran
Performer
Roopa Revathy
Performer
Mohanlal
Actor
Kavya Madhavan
Actor
Unnikrishnan B.
Conductor
Roopa
Performer
COMPOSITION & LYRICS
M. Jayachandran
Composer
Gireesh Puthenchery
Songwriter
PRODUCTION & ENGINEERING
B.C. Joshi
Producer
Lyrics
എൻ്റെ ശാരികേ, പറയാതെ പോകയോ
നിലാവിലെ നിഴൽ മേടയിൽ പാതി മാഞ്ഞ പാട്ടു ഞാൻ
പെയ്തൊഴിഞ്ഞുവോ, കുളിരുന്നൊരോർമകൾ
കിനാവിലെ കിളിവാതിലിൽ കാത്തിരുന്ന സന്ധ്യ ഞാൻ
എൻ്റെ ശാരികേ
എന്നാലുമെൻ, കുഞ്ഞു പൊന്നൂഞ്ഞാലിൽ
നീ മിന്നാരമാടുന്നതോർമ വരും
പിന്നെയുമെൻ, പട്ടുതൂവാല മേൽ
നീ മുത്താരമേകുന്നതോർമ വരും
അകലെ നിൽപ്പൂ
അകലെ നിൽപ്പൂ, ഞാൻ തനിയെ നിൽപ്പൂ
പേരറിയാത്തൊരു രാക്കിളിയായി, രാക്കിളിയായി
എൻ്റെ ശാരികേ പറയാതെ പോകയോ
നിലാവിലെ നിഴൽ മേടയിൽ പാതി മാഞ്ഞ പാട്ടു ഞാൻ
കൺപീലിയിൽ കണ്ട വെൺസൂര്യനെ
നീ കണ്ണാടിയാക്കുന്നതോർമ വരും
സിന്ദൂരമായ് നിൻ്റെ വിൺ നെറ്റിമേൽ
ഈ ചന്ദ്രോദയം കണ്ടതോർമ വരും
അരികെ നിൽപ്പൂ
അരികെ നിൽപ്പൂ ഞാനലിഞ്ഞു നിൽപ്പൂ
ആവണിക്കാവിലെ പൗർണ്ണമിയായ്, പൗർണ്ണമിയായ്
പെയ്തൊഴിഞ്ഞുവോ കുളിരുന്നൊരോർമകൾ
കിനാവിലെ കിളിവാതിലിൽ കാത്തിരുന്ന സന്ധ്യ ഞാൻ
എൻ്റെ ശാരികേ പറയാതെ പോകയോ
നിലാവിലെ നിഴൽ മേടയിൽ പാതി മാഞ്ഞ പാട്ടു ഞാൻ
Written by: Gireesh Puthenchery, M. Jayachandran


