Créditos
ARTISTAS INTÉRPRETES
Justin Varghese
Intérprete
Adheef Muhamed
Intérprete
Suhail Koya
Intérprete
Soubin Shahir
Actuación
Salim Kumar
Actuación
Mamta Mohandas
Actuación
COMPOSICIÓN Y LETRA
Justin Varghese
Composición
Suhail Koya
Autoría
PRODUCCIÓN E INGENIERÍA
Justin Varghese
Producción
Letra
ഓനാ ഹിജാബിയെ കിനാവ് കണ്ട്
ഇരുളിൽ പൊതിഞ്ഞ നിലാവ് കണ്ട്
ഓനാ ഹിജാബിയെ കിനാവ് കണ്ട്
ഇരുളിൽ പൊതിഞ്ഞ നിലാവ് കണ്ട്
മരുഭൂവിൽ എന്തോരം എന്തോരം എന്തോരം
മലബാറിൽ പൂക്കണ പൂവ് കണ്ട്
ഓനാ ഹിജാബിയെ കിനാവ് കണ്ട്
ഇരുളിൽ പൊതിഞ്ഞ നിലാവ് കണ്ട്
ഒറ്റയ്ക്കിരിക്കുമ്പം പറ്റയ്ക്കിരുന്നോള്
നെറ്റിത്തടം മൊത്തം മുത്തിതരുന്നോള്
മുറ്റത്തിരിക്കുമ്പം ചുറ്റിതിരിഞ്ഞോള്
പൊട്ടിചിരിച്ചപ്പം ഞെക്കിപ്പിഴിഞ്ഞോള്
ഓനാ കിനാവേല് പറന്ന് നിന്ന്
ഇരുലോകം ഒരുപോലെ മറന്ന് നിന്ന്
കണ്ടപാടെ പെയ്ത് മൊഹബത്ത്
കൊണ്ടതല്ലേ നെഞ്ചിൻ ഇറമ്പത്ത്
കണ്ടപാടെ പെയ്ത് മൊഹബത്ത്
കൊണ്ടതല്ലേ നെഞ്ചിൻ ഇറമ്പത്ത്
ആകാശത്ത് എന്തോരം എന്തോരം എന്തോരം
ആരാരും കാണാത്ത നൂറ് കണ്ണ്
തട്ടത്തുണിക്കറ്റം ചുറ്റിപ്പിടിച്ചോള്
വെട്ടം മറഞ്ഞപ്പം പറ്റിപ്പിടിച്ചോള്
കെട്ടിപ്പിടിച്ചപ്പം ഒത്തിപ്പിടിച്ചോള്
വട്ടം പിടിച്ചപ്പം ഞെട്ടിത്തരിച്ചോള്
ഓളാ കിനാവേല് കേറി വന്ന്
കരളിൻറെ കോണില് പതിഞ്ഞ് നിന്ന്
തൊട്ടപാടേ പൊള്ളണ് ഒരിടത്ത്
തൊട്ട് നോക്കി എന്ത് കുത്റത്ത്
തൊട്ടപാടേ പൊള്ളണ് ഒരിടത്ത്
തൊട്ട് നോക്കി എന്ത് കുത്റത്ത്
മണലോരത്ത് എന്തോരം എന്തോരം എന്തോരം
ആരാരും കാണാത്ത കാട് കണ്ട്
ഓനാ ഹിജാബിയെ കിനാവ് കണ്ട്
ഇരുളിൽ പൊതിഞ്ഞ നിലാവ് കണ്ട്
മരുഭൂവിൽ എന്തോരം എന്തോരം എന്തോരം
മലബാറിൽ പൂക്കണ പൂവ് കണ്ട്
ഒറ്റയ്ക്കിരിക്കുമ്പം പറ്റയ്ക്കിരുന്നോള്
നെറ്റിത്തടം മൊത്തം മുത്തിതരുന്നോള്
മുറ്റത്തിരിക്കുമ്പം ചുറ്റിതിരിഞ്ഞോള്
പൊട്ടിചിരിച്ചപ്പം ഞെക്കിപ്പിഴിഞ്ഞോള്
Written by: Justin Varghese, Suhail Koya