album cover
album cover
00:00
00:20
00:25
01:30
01:45
01:50
02:00
02:50
03:00
03:10
03:20
03:25
04:20
00:00
04:35
지난 7일
Malayalippenne은(는) 지난 주에 약 1 분 and 50 초 시점에에 가장 많이 검색된 곡입니다.

뮤직 비디오

뮤직 비디오

가사

മലയാളിപ്പെണ്ണേ
മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം
പൂവിരിയും സിന്ദൂരസൂര്യോദയം
സൂര്യോദയങ്ങൾക്കു സിന്ദൂരം നൽകുന്ന
പുലർക്കാലമാണു നീ അനുരാഗമേ
പാദസരം കിലുങ്ങുന്ന പാദങ്ങളിൽ
മെല്ലെ കിലുങ്ങുന്ന പദമാല നീയല്ലയോ?
എന്നനുരാഗമേ
മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം
പൂവിരിയും സിന്ദൂരസൂര്യോദയം
ദേവന്മാർ പോലും പ്രേമം ചൊരിയും മണ്ണിൽ
നിന്നനുവാദം തേടി ഞാൻ കാത്തിരിപ്പൂ
അനുരാഗക്കനവെല്ലാം തുറന്നുപറയാൻ വയ്യ
എന്നാത്മാവിൻ പ്രിയഗാനം പാടാൻ വയ്യാ
അലകളുടെ പ്രണയം
അരുവികളിലുരുകും സല്ലാപം
മുളമുരളി പാടും സ്വരമിന്നെന്റെ ഗാനപല്ലവി പോലെ
എന്റെ മൗനപ്പൂത്തിരകൾ മലയാണ്മ പാടുന്നു
ഇന്നെന്റെ സ്നേഹപ്പൂത്തിരിയിൽ പുളകങ്ങളുണരുന്നു
മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം
പൂവിരിയും സിന്ദൂരസൂര്യോദയം
സൂര്യോദയങ്ങൾക്കു സിന്ദൂരം നൽകുന്ന
പുലർക്കാലമാണു നീ അനുരാഗമേ
പൊന്നാമ്പൽപ്പൂവിതളും താനേ വിരിയുന്നില്ലേ?
പൊന്നനുരാഗപരാഗങ്ങൾ തൂവുന്നില്ലേ?
ആകാശത്തമ്പിളിയായ് നിന്നെ കാണുമ്പോഴേ
എൻ പ്രിയരാഗപ്പൊന്നോമൽ പൂ വിരിയൂ
കമലദളമെവിടെ?
പുലരിയുടെ പ്രണയപ്പൊയ്കകളിൽ
മുകിലിന്റെ മാറത്തിന്നൊരു മാരിവില്ലിന്നഴകു വിരിഞ്ഞു
ആ കിനാവിൻ കവിതകളിൽ ഹൃദയങ്ങളുണരുന്നു
ഇന്നാക്കിനാവിൻ കവിതകളിൽ സ്വരരാഗമുണരുന്നു
മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം
പൂവിരിയും സിന്ദൂരസൂര്യോദയം
സൂര്യോദയങ്ങൾക്കു സിന്ദൂരം നൽകുന്ന
പുലർക്കാലമാണു നീ അനുരാഗമേ
പാദസരം കിലുങ്ങുന്ന പാദങ്ങളിൽ
മെല്ലെ കിലുങ്ങുന്ന പദമാല നീയല്ലയോ?
എന്നനുരാഗമേ
മലയാളിപ്പെണ്ണേ
Written by: Berny, Ignatius, Kaithapram

Loading...