Music Video
Music Video
Credits
PERFORMING ARTISTS
Daya Bijibal
Performer
COMPOSITION & LYRICS
Justin Prabhakaran
Composer
Manu Manjith
Songwriter
Lyrics
പാവാടത്തുമ്പാലെ തട്ട്യാലും
കൂട്ടൊന്നും വെട്ടല്ലേ തൊട്ടാവാടി
അങ്ങേതോ നാട്ടീന്നീ പൂമാരൻ
പെണ്ണാളെ കൊണ്ടോവാൻ പോരുന്നേരം
നിലവിളക്കിന് തിരി തെറുക്കണം
നിറപറയത് വേണം...
കുരവയിടാൻ കൂടു മുത്തോളം മുത്ത്യമ്മേ
ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ്
ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ്
പാവാടത്തുമ്പാലെ തട്ട്യാലും
കൂട്ടൊന്നും വെട്ടല്ലേ തൊട്ടാവാടി
അങ്ങേതോ നാട്ടീന്നീ പൂമാരൻ
പെണ്ണാളെ കൊണ്ടോവാൻ പോരുന്നേരം
അണ്ണാറക്കണ്ണാ ഓടിവാ കണ്ണാന്തുമ്പി പാറിവാ
കൂടണയാൻ തിടുക്കമെന്താടോ
അണ്ണാറക്കണ്ണാ ഓടിവാ കണ്ണാന്തുമ്പി പാറിവാ
കൂടണയാൻ തിടുക്കമെന്താടോ
നീലാകാശത്തൂഞ്ഞാലാടും മേഘക്കുഞ്ഞാവേ
മൂവന്തിക്കീ തെയ്യം തുള്ളും കാവിൽ വന്നൂടെ
ഹേയ് മൂവന്തിക്കീ തെയ്യം തുള്ളും കാവിൽ വന്നൂടെ
മഞ്ഞപ്പൂവിൻ മേട്ടിലെ കുഞ്ഞപ്പുപ്പൻ താടിയായി
നാടിതെല്ലാം നടന്നു കണ്ടീടാം
മഞ്ഞപ്പൂവിൻ മേട്ടിലെ കുഞ്ഞപ്പുപ്പൻ താടിയായി
നാടിതെല്ലാം നടന്നു കണ്ടീടാം
കണ്ണാടിത്തോടോരം പാടും വണ്ണാത്തിപ്പുള്ളിൻ
പായാരത്തിൻ പാൽപ്പായസക്കിണ്ണം കട്ടീടാം
ഹേയ് പായാരത്തിൻ പാൽപ്പായസക്കിണ്ണം കട്ടീടാം
ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ്
ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ് ടിംഗ്
പാവാടത്തുമ്പാലെ തട്ട്യാലും
കൂട്ടൊന്നും വെട്ടല്ലേ തൊട്ടാവാടി
അങ്ങേതോ നാട്ടീന്നീ പൂമാരൻ
പെണ്ണാളെ കൊണ്ടോവാൻ പോരുന്നേരം
നിലവിളക്കിന് തിരി തെറുക്കണം
നിറപറയത് വേണം...
കുരവയിടാൻ കൂടു മുത്തോളം മുത്ത്യമ്മേ
Written by: Justin Prabhakaran, Manu Manjith


