Music Video

Featured In

Credits

PERFORMING ARTISTS
K. J. Yesudas
K. J. Yesudas
Lead Vocals
COMPOSITION & LYRICS
Kaithapram Viswanathan
Kaithapram Viswanathan
Composer

Lyrics

എനിക്കൊരു പെണ്ണുണ്ട് കരിമഷിക്കണ്ണുണ്ട് കരളില് നൂറു നൂറ് കനവുണ്ട് എനിക്കൊരു പെണ്ണുണ്ട് കരിമഷിക്കണ്ണുണ്ട് കരളില് നൂറു നൂറ് കനവുണ്ട് എനിക്കൊരു പെണ്ണുണ്ട് മൊഴിയില് തേനുണ്ട് ചിരിയിലൊരനുരാഗച്ചിറകുണ്ട് അവളുടെ ചിരിയിലൊരനുരാഗച്ചിറകുണ്ട് എനിക്കൊരു പെണ്ണുണ്ട് കരിമഷിക്കണ്ണുണ്ട് കരളില് നൂറു നൂറ് കനവുണ്ട് അവളുടെ നെറ്റിയില് പുലരിക്കുങ്കുമം കൈകളില് കിലുകിലെ കാറ്റിന് തരിവള അവളുടെ നെറ്റിയില് പുലരിക്കുങ്കുമം കൈകളില് കിലുകിലെ കാറ്റിന് തരിവള കാല്വിരല് കൊണ്ടവള് കളമെഴുതുമ്പോള് കവിളില് നാണത്തിന് കുടമുല്ലപ്പൂമണം അവളെൻ്റെ സ്വന്തം മനസ്സിൻ്റെ മന്ത്രം മായ്ച്ചാലും മായാത്തൊരോര്മ്മപ്പൂവ് എനിക്കൊരു പെണ്ണുണ്ട് കരിമഷിക്കണ്ണുണ്ട് കരളില് നൂറു നൂറ് കനവുണ്ട് എനിക്കൊരു പെണ്ണുണ്ട് മൊഴിയില് തേനുണ്ട് ചിരിയിലൊരനുരാഗച്ചിറകുണ്ട് അവളുടെ ചിരിയിലൊരനുരാഗച്ചിറകുണ്ട് അവളുടെ കൂന്തലില് കറുകറേ കാര്മുകില് കാതിലേ ലോലാക്കിന് ഇളകും കിന്നാരം അവളുടെ കൂന്തലില് കറുകറേ കാര്മുകില് കാതിലേ ലോലാക്കിന് ഇളകും കിന്നാരം മെയ്യില് കടഞ്ഞെടുത്ത ചന്ദനച്ചേല് കാലില് മയങ്ങും മഴവില് കൊലുസ്സ് ഇവളെൻ്റെ മാത്രം സ്നേഹസുഗന്ധം അകന്നാലും അകലാത്ത മഴനിലാവു് എനിക്കൊരു പെണ്ണുണ്ട് കരിമഷിക്കണ്ണുണ്ട് കരളില് നൂറു നൂറ് കനവുണ്ട് എനിക്കൊരു പെണ്ണുണ്ട് മൊഴിയില് തേനുണ്ട് ചിരിയിലൊരനുരാഗച്ചിറകുണ്ട് അവളുടെ ചിരിയിലൊരനുരാഗച്ചിറകുണ്ട് എനിക്കൊരു പെണ്ണുണ്ട് കരിമഷിക്കണ്ണുണ്ട് കരളില് നൂറു നൂറ് കനവുണ്ട്
Writer(s): Kaithapram, Kaithapram Viswanathan Lyrics powered by www.musixmatch.com
instagramSharePathic_arrow_out