Music Video

Featured In

Credits

PERFORMING ARTISTS
Sithara Krishnakumar
Sithara Krishnakumar
Performer
COMPOSITION & LYRICS
Rafeeq Ahammed
Rafeeq Ahammed
Songwriter
Gopi Sundar
Gopi Sundar
Composer

Lyrics

വാനമകലുന്നുവോ, കൂരിരുളു മൂടിയോ വാർമുകിലു പോലെയീ മോഹമലിയുന്നുവോ... വീണൊഴിയും ഏകാന്ത മൂകാഭിലാഷം പാവം ഒരു രാപ്പാടി പോലിന്നു തേങ്ങി... വീണ്ടുമുയരാൻ പാടിയലയാൻ ആരു ചിറകേകുവാൻ വീണ്ടുമുയരാൻ പാടിയലയാൻ ആരു ചിറകേകുവാൻ വാനമകലുന്നുവോ, കൂരിരുളു മൂടിയോ വാർമുകിലു പോലെയീ മോഹമലിയുന്നുവോ... അരികിലരികിലരികിൽ തോന്നലൊരു മായാ അകലെയകലെ ദൂരെ... ആകാശലോകം കൂരമ്പുപോലെ പായുന്ന മോഹം വീഴുന്നു താഴെ... മഴപ്പാറ്റപോൽ ഒഴുകി ഒഴുകി മറയും പൂന്തെന്നലേ നീ വെറുതെ ഇനിയും ഓർക്കാൻ തൂവൽ തരാമോ ആസ്മേര നാളം മറയുന്ന നേരം... പാഴ്മൺ ചിരാതായ് മാറുന്നു ജീവൻ... വാനമകലുന്നുവോ, കൂരിരുളു മൂടിയോ വാർമുകിലു പോലെയീ മോഹമലിയുന്നുവോ... വീണൊഴിയും ഏകാന്ത മൂകാഭിലാഷം... പാവം ഒരു രാപ്പാടി പോലിന്നു തേങ്ങി... വീണ്ടുമുയരാൻ പാടിയലയാൻ ആരു ചിറകേകുവാൻ വീണ്ടുമുയരാൻ പാടിയലയാൻ ആരു ചിറകേകുവാൻ വാനമകലുന്നുവോ... കൂരിരുളു മൂടിയോ വാർമുകിലു പോലെയീ മോഹമലിയുന്നുവോ... ഉം ഉം
Writer(s): Gopi Sundar Lyrics powered by www.musixmatch.com
instagramSharePathic_arrow_out