Credits
PERFORMING ARTISTS
K. J. Yesudas
Performer
COMPOSITION & LYRICS
Ilaiyaraaja
Composer
Bichu Thirumala
Songwriter
Lyrics
സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ നാമെത്തും നേരം... ഇന്നേരം
മോഹത്തിൻ പൂനുള്ളി മാല്യങ്ങൾ കോർക്കുന്ന കാലം... പൂക്കാലം
പൂജപ്പൂ നീ, പൂജിപ്പൂ ഞാൻ
പനിനീരും തേനും
കണ്ണീരായ് താനേ
സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ നാമെത്തും നേരം... ഇന്നേരം
മോഹത്തിൻ പൂനുള്ളി മാല്യങ്ങൾ കോർക്കുന്ന കാലം... പൂക്കാലം
വെള്ളിനിലാ നാട്ടിലെ പൗർണ്ണമിതൻ വീട്ടിലെ
പൊന്നുരുകും പാട്ടിലെ രാഗദേവതേ
പാൽക്കടലിൻ മങ്കതൻ പ്രാണസുധാ ഗംഗതൻ
മന്ത്രജലം വീഴ്ത്തിയെൻ കണ്ണനെ നീ ഇങ്ങുതാ
മേഘപ്പൂങ്കാറ്റിന്റെ പള്ളിത്തേരേറി
നക്ഷത്രക്കൂടാരക്കീഴിൽ വാ ദേവീ
ആലംബം നീയേ, ആധാരം നീയേ
സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ നാമെത്തും നേരം... ഇന്നേരം
മോഹത്തിൻ പൂനുള്ളി മാല്യങ്ങൾ കോർക്കുന്ന കാലം... പൂക്കാലം
പനിനീരും തേനും
കണ്ണീരായ് താനേ
ഏതമൃതും തോൽക്കുമീ തേനിനേ നീ തന്നു പോയ്
ഓർമ്മകൾ തൻ പൊയ്കയിൽ മഞ്ഞുതുള്ളിയായ്
എന്നുയിരിൻ രാഗവും താളവുമായ് എന്നുമെൻ
കണ്ണനെ ഞാൻ പോറ്റിടാം പൊന്നുപോലെ കാത്തിടാം
പുന്നാരത്തേനേ നിൻ ഏതിഷ്ടം പോലും
എന്നേക്കൊണ്ടാവുമ്പോലെല്ലാം ഞാൻ ചെയ്യാം
വീഴല്ലേ തേനേ, വാടല്ലേ പൂവേ
സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ നാമെത്തും നേരം... ഇന്നേരം
മോഹത്തിൻ പൂനുള്ളി മാല്യങ്ങൾ കോർക്കുന്ന കാലം... പൂക്കാലം
പൂജപ്പൂ നീ, പൂജിപ്പൂ ഞാൻ
പനിനീരും തേനും
കണ്ണീരായ് താനേ
പനിനീരും തേനും
കണ്ണീരായ് താനേ
Written by: Bichu Thirumala, Ilaiyaraaja