album cover
Manassilennum
1
Devotional & Spiritual
Manassilennum was released on January 8, 2018 by Manorama Music as a part of the album Pushpanjali
album cover
Release DateJanuary 8, 2018
LabelManorama Music
Melodicness
Acousticness
Valence
Danceability
Energy
BPM

Credits

PERFORMING ARTISTS
P. Jayachandran
P. Jayachandran
Performer
COMPOSITION & LYRICS
K M Udayan
K M Udayan
Composer
Siju Thuravoor
Siju Thuravoor
Songwriter

Lyrics

മനസ്സിലെന്നും മലയൊന്നുണ്ടല്ലോ
ആ മലമുകളിൽ അയ്യപ്പനുണ്ടല്ലോ
മനസ്സിലെന്നും മലയൊന്നുണ്ടല്ലോ
ആ മലമുകളിൽ അയ്യപ്പനുണ്ടല്ലോ
തമസെരിയും മനുഷ്യവീഥിയിൽ
ഹരിഹരസുതൻ വെളിച്ചമായുണ്ടല്ലോ
എന്നും ശബരീനാഥൻ വിളക്കായുണ്ടല്ലോ
മനസ്സിലെന്നും മലയൊന്നുണ്ടല്ലോ
ആ മലമുകളിൽ അയ്യപ്പനുണ്ടല്ലോ
വൃശ്ചികനാൾ മുതൽ വ്രതമിരിപ്പുഉണ്ടല്ലോ
തുളസി മാല മാറിലുമുണ്ടല്ലോ
വൃശ്ചികനാൾ മുതൽ വ്രതമിരിപ്പുണ്ടല്ലോ
തുളസി മാല മാറിലുമുണ്ടല്ലോ
പാപ ശാപ കറ കഴുകിടാനായ്
പമ്പതൻ പുണ്ണ്യ നീർ കണ്ണിലുമുണ്ടല്ലോ
പന്തള നാഥനെ കണ്ടു വണങ്ങാനായ്
കറുപ്പുടുത്തവരെന്നും കൂട്ടിനായ് ഉണ്ടല്ലോ
മനസ്സിലെന്നും മലയൊന്നുണ്ടല്ലോ
ആ മലമുകളിൽ അയ്യപ്പനുണ്ടല്ലോ
ദുഃഖിതരാം ജനപൂവുകൾ കോർക്കുന്ന
മനസ്സാം ഭാരം തിരുമാറിലേറ്റുമ്പോൾ
ദുഃഖിതരാം ജനപൂവുകൾ കോർക്കുന്ന
മനസ്സാം ഭാരം തിരുമാറിലേറ്റുമ്പോൾ
നിന്റെ തിരു സന്നിധാനത്തിൽ എരിയുന്ന
നെയ് വിളക്കിൻ തിരി നെഞ്ചിലായ് തെളിയുമ്പോൾ
സങ്കടമൊക്കെയും തീർക്കുവാൻ എന്നുടെ
സന്തതദേവനായ് നീ എന്നും ഉണ്ടല്ലോ
മനസ്സിലെന്നും മലയൊന്നുണ്ടല്ലോ
ആ മലമുകളിൽ അയ്യപ്പനുണ്ടല്ലോ
മനസ്സിലെന്നും മലയൊന്നുണ്ടല്ലോ
ആ മലമുകളിൽ അയ്യപ്പനുണ്ടല്ലോ
തമസെരിയും മനുഷ്യവീഥിയിൽ
ഹരിഹരസുതൻ വെളിച്ചമായുണ്ടല്ലോ
എന്നും ശബരീനാഥൻ വിളക്കായുണ്ടല്ലോ
മനസ്സിലെന്നും മലയൊന്നുണ്ടല്ലോ
ആ മലമുകളിൽ അയ്യപ്പനുണ്ടല്ലോ
Written by: K M Udayan, Siju Thuravoor
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...