album cover
Panipaali
16,110
Hip-Hop
Panipaali was released on June 28, 2020 by Neeraj Madhav as a part of the album Panipaali - Single
album cover
Release DateJune 28, 2020
LabelNeeraj Madhav
Melodicness
Acousticness
Valence
Danceability
Energy
BPM149

Music Video

Music Video

Credits

PERFORMING ARTISTS
NJ
NJ
Performer
Arcado
Arcado
Programming
COMPOSITION & LYRICS
Neeraj Madhav
Neeraj Madhav
Songwriter
PRODUCTION & ENGINEERING
Arcado
Arcado
Producer

Lyrics

[Verse 1]
NJ
Arcado on the beat
Loud
ഉറങ്ങു
ഉറങ്ങു
ഉറങ്ങു, ഉറങ്ങു, ഉറങ്ങു, ഉറങ്ങു
അയ്യയ്യോ
പണി പാളില്ലോ
രാരീരാരം പാടി ഉറക്കാൻ ആരും ഇല്ലല്ലോ
അയ്യയ്യോ
പണി പാളില്ലോ
രാരീരാരം പാടി ഉറക്കാൻ ആരും ഇല്ലല്ലോ
[Verse 2]
അയ്യയ്യോ
പണി പാളില്ലോ
രാരീരാരം പാടി ഉറക്കാൻ ആരും ഇല്ലല്ലോ
അയ്യയ്യോ
പണി പാളി ലോ
രാരീരാരം പാടി ഉറക്കാൻ ആരും ഇല്ലല്ലോ
[Verse 3]
എനിക്ക് രാരീരാരോ പാടാൻ ആളില്ല
മുറിയിൽ തനിച്ചാണ്
കൂട്ടില്ല
കണ്ണടച്ചാൽ ഉറക്കം വരണില്ല
WhatsApp ഇൽ ആരും ലൈവ് അല്ല
Light അണച്ചാൽ ഇരുട്ടത്ത് ചിലപ്പം
അരികത്തു വരുമോ ഭൂതം
കട്ടിലിനടിയിൽ കേട്ടോ അനക്കം
ഇന്നലത്തെ പടത്തിലെ പ്രേതം
[Verse 4]
മുള്ളാൻ മനസ്സിൽ തുളുമ്പണ് മോഹം
പുതപ്പൊന്നു മാറ്റാൻ മടി, മടി
വെള്ളം കുടിക്കാൻ ഒടുക്കത്ത ദാഹം
കതകൊന്നു തുറക്കാൻ പേടി, പേടി
Ceiling fan ഇന്റെ ഒടുക്കത്ത കറക്കം
ചട പട, ചട പട, കാറ്റിലെ കൊലവിളി
കണ്ണടച്ചാൽ ചെവിയിൽ മുഴക്കം
കീ, കീ, കീ, കീ
കൊതുകിന്റെ നിലവിളി
YouTube videos കണ്ട്, കണ്ട് മടുത്തു
[Verse 5]
ഇനിയെന്ത് ചെയ്യും
തുണ്ട് കണ്ട് വെറുത്തു
PUBG യിൽ പല വട്ടം വെടി കൊണ്ട് മരിച്ചു
Ludo കളിച്ചിട്ട് തോറ്റു, തോറ്റു വെളുത്തു
ചരിഞ്ഞിട്ടും, തിരിഞ്ഞിട്ടും, തലകുത്തി മറിഞ്ഞിട്ടും വരുന്നില്ല ഉറക്കം
തലക്കിതു പെരുപ്പം
എന്തൊരു വിധി ഇത്, എന്തൊരു ഗതി ഇത്
ആർക്കും വരുത്തല്ലേ പടച്ചവനെ
[Verse 6]
അയ്യായ്യോ
പണി പാളി ലോ
രാരീരാരം പാടി ഉറക്കാൻ ആരും ഇല്ലല്ലോ
അയ്യയ്യോ
പണി പാളി ലോ
രാരീരാരം പാടി ഉറക്കാൻ ആരും ഇല്ലല്ലോ
[Verse 7]
അയ്യയ്യോ
പണി പാളില്ലോ
രാരീരാരം പാടി ഉറക്കാൻ ആരും ഇല്ലല്ലോ
അയ്യയ്യോ
പണി പാളി ലോ
രാരീരാരം പാടി ഉറക്കാൻ ആരും ഇല്ലല്ലോ
[Verse 8]
ഡും, ഡും ആരോ കതകിനു തട്ടി
ഞാനൊന്ന് ഞെട്ടി
വീണ്ടും തട്ടി
ആരാ?
ഞാനാ
എന്താ?
തുറക്ക്
എന്തിന് വന്നു?
പാടി ഉറക്കാൻ
അയ്യോ! ഈ ശബ്ദം എനിക്കറിയാലോ
[Verse 9]
ഞാനാ
അയലത്തെ സരളേടെ മോളാ
സരളേടെ മോളെ
എന്താ ഇവിടെ?
ചേട്ടനെ കാണാൻ
കതക് തുറക്ക്
എന്റെ ഒടയൻ തമ്പുരാനേ
ഇത്ര വേഗം വിളി കേട്ടോ
എന്നെ പാടി ഉറക്കാൻ അരികിൽ
ഒരഴകിയ സുന്ദരി ഇത് വഴി വന്നു
[Verse 10]
ഞൊടിയിൽ ഞാനാ കതക് തുറന്നു
അടിമുടി നോക്കി
മനസ്സ് തളർന്നു
സരളേടെ മോളെ
പൊന്നിന്റെ കരളേ
കാലിന്റെ അടി എന്താ നിലത്ത് ഉരക്കാത്തെ?
അത് പിന്നെ ചേട്ടാ
സൂക്ഷിച്ച് നോക്ക്
ഞാൻ നിങ്ങൾ ഉദ്ദേശിച്ച ആൾ അല്ല കേട്ടോ
ഞാനൊരു വടയക്ഷി
[Verse 11]
(പണി പാളി)
ഇത് വഴി പോയപ്പോ
ചുമ്മാ കേറിയതാ
(പണി പാളി)
പാലകൾ പൂത്തില്ലേ
എനിക്ക് ആശകൾ മൂത്തില്ലേ
ഒന്നു കാണാൻ കേറിയതാ
ഞാൻ അപ്പുറത്തെ വീട്ടിലെ സുഗുണന്റെ ഭാര്യേടെ
കുരവള്ളി കടിച്ചു
ചോര കുടിച്ചു
വയറൊക്കെ നിറഞ്ഞു
[Verse 12]
ഇന്നത്തേക്ക് ആയി
അപ്പൊ കേട്ടു നിന്റൊടുക്കത്തെ പാട്ട്
രാരീരാരം പാടിയുറക്കാൻ ആരുമില്ല
തനിച്ചാണ്
അത് കേട്ട് മനസ്സലിഞ്ഞ് ഇതുവഴി വന്നതാണ്
അരികിൽ വാ, my juicy boy
എൻ കനിവിന്റെ കനിയേ
ഇളനീർ കുടമേ
തഴുകി ഉറക്കാം
തടവി ഉറക്കാം
രാരീരാരം പാടി ഉറക്കാം
യക്ഷി എങ്കിൽ യക്ഷി, പുല്ല്!
ഒറ്റ കാര്യം പറയട്ടെ, നില്ല്
കൊല്ലുന്നെങ്കിൽ ഉറക്കിയിട്ട് കൊല്ല്
അങ്ങനേലും ഉറങ്ങിയിട്ട് ചാവാം
Yeah!
അയ്യയ്യോ
പണി പാളി ലോ
(പണി പാളി)
രാരീരാരം പാടി ഉറക്കാൻ യക്ഷി വന്നല്ലോ
(പണി പാളി)
അയ്യയ്യോ
പണി പാളി ല്ലോ
(പണി പാളി)
യക്ഷി-
യക്ഷി-
യക്ഷി വന്നല്ലോ
അയ്യയ്യോ
പണി പാളില്ലോ
(പണി പാളി)
രാരീരാരം പാടി ഉറക്കാൻ യക്ഷി വന്നല്ലോ
(പണി പാളി)
അയ്യയ്യോ
പണി പാളില്ലോ
(പണി പാളി)
രാരീരാരം പാടി ഉറക്കാൻ യക്ഷി വന്നല്ലോ
Written by: Neeraj Madhav
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...