Music Video

Music Video

Credits

PERFORMING ARTISTS
Mithun Jayaraj
Mithun Jayaraj
Performer
Mamitha Baiju
Mamitha Baiju
Actor
Arjun Ashokan
Arjun Ashokan
Actor
COMPOSITION & LYRICS
Shaan Rahman
Shaan Rahman
Composer
Vinayak Sasikumar
Vinayak Sasikumar
Songwriter

Lyrics

നറുചിരിയുടെ മിന്നായം കണ്ണോരം കണ്ടേ
നദിയൊഴുകണ പോലാരോ പിന്നാലെ വന്നേ
നടവഴിയുടെ ഓരങ്ങൾ പൂചൂടാൻ എന്തേ?
കൊടകരികിലെ തൂമഞ്ഞോ കണ്ണൂരിൽ പെയ്തേ
മനമാകെയോ പുതു സൗരഭം
പകരുന്നൊരാൾ അതിലോലമായ്
വിരലോടിതാ വിരൽ ചേർക്കവേ
അലിയുന്നു നാം പ്രണയാർദ്രമായ്
നറുചിരിയുടെ മിന്നായം കണ്ണോരം കണ്ടേ
നദിയൊഴുകണ പോലാരോ പിന്നാലെ വന്നേ
നടവഴിയുടെ ഓരങ്ങൾ പൂചൂടാൻ എന്തേ?
കൊടകരികിലെ തൂമഞ്ഞോ കണ്ണൂരിൽ പെയ്തേ
തണുവണി തെരുവിൽ
തിന വയൽ കരയിൽ
ഇരു നിഴൽ ചേരും പോലെ
പരിചിതമാകും പോലെ
മുറിയിൽ നിറയും മധുര വിചാരം
പല കഥ ചൊല്ലും പോലെ
പരിമൃദു ഗാനം പോലെ
ഇരുളാകിലും മനവാകിലും
ഇവ മൂടുമെൻ നിറദീപമേ
ചെറുതാകിലും വലുതാകിലും
ഇനി നിന്നിലാ-ണെൻ ലോകമേ
ഏതോ ഒരനുവാദം തേടി
നീയെന്റെ തനുവോരം നിൽക്കേ
ഞാൻ മെല്ലെ ഉരുകുന്നതെന്തേ?
ഇളനീർ കുളിരായ് മിഴികൾ തമ്മിൽ
പകരുകയാണീ ചൂടിൽ
പ്രണയസ്വകാര്യം മെല്ലെ
നിന്നിലായ് ചെവിയോർത്തിടാൻ
കൊതിയോടെ വാ
പ്രിയമോടെ നീ വിളിയേകുമോ?
അരുതായ്ക തൻ അതിരില്ലിനി
അനുരാഗമാ-ണകമാകവേ
നറുചിരിയുടെ മിന്നായം കണ്ണോരം കണ്ടേ
നദിയൊഴുകണ പോലാരോ പിന്നാലെ വന്നേ
Written by: Shaan Rahman, Shanavas Rehiman, Vinayak S, Vinayak Sasikumar
instagramSharePathic_arrow_out

Loading...