Music Video

Credits

PERFORMING ARTISTS
Vidyasagar
Vidyasagar
Performer
K.S. Chithra
K.S. Chithra
Performer
Sujatha Mohan
Sujatha Mohan
Performer
Sangeetha Sajith
Sangeetha Sajith
Performer
Major Ravi
Major Ravi
Actor
Sharbani Mukherjee
Sharbani Mukherjee
Actor
Jyothika
Jyothika
Actor
Priyadarshan
Priyadarshan
Conductor
COMPOSITION & LYRICS
Vidyasagar
Vidyasagar
Composer
Gireesh Puthenchery
Gireesh Puthenchery
Lyrics
PRODUCTION & ENGINEERING
Mukesh R. Mehta
Mukesh R. Mehta
Producer

Lyrics

ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടിൽ തുടങ്ങി ഉത്സവം നിലാവിൻ ഉത്സവം ഗന്ധർവന്മാർ ദൂതയക്കും ദേവഹംസങ്ങൾ കുടഞ്ഞൂ കുങ്കുമം കുളിർ പൂ ചന്ദനം മേലെ മേലെ മഴമേഘപാളിയൊരു മിന്നലോടെയുണരും ദേവദാരുവനദേവതക്കു മണി മോതിരങ്ങൾ പണിയും മേലെ മേലെ മഴമേഘപാളിയൊരു മിന്നലോടെയുണരും ദേവദാരുവനദേവതക്കു മണി മോതിരങ്ങൾ പണിയും തണ്ടുലഞ്ഞ കൈത്താരിൽ ചന്ദ്രകാന്തവളയേകും മഞ്ജുരാഗവീണയിൽ അഞ്ജനങ്ങളെഴുതിക്കും പൂപുലരിയിൽ മഞ്ഞുമഴ മുത്തു മണിയണിയിക്കും മെല്ലെ മെല്ലെ നിന്നെ മുടിപ്പൂ ചാർത്തിടും തലോടാൻ പോന്നിടും ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടിൽ തുടങ്ങി ഉത്സവം നിലാവിൻ ഉത്സവം സാന്ധ്യ കന്യ ജലകേളിയാടി വരസാഗരങ്ങൾ തിരയും സൂര്യനാളമൊരു ശംഖുമാല മണിമാറിലിന്നുമണിയും സാന്ധ്യ കന്യ ജലകേളിയാടി വരസാഗരങ്ങൾ തിരയും സൂര്യനാളമൊരു ശംഖുമാല മണിമാറിലിന്നുമണിയും കാട്ടിലേതു കാർകുയിലിൻ പാട്ടുമൂളും മൊഴി കേട്ടു? കാളിദാസ കവിതേ നിൻ കാൽച്ചിലമ്പിൻ ഒലി കേട്ടു നിൻ പ്രിയസഖി ശകുന്തള വളർത്തുന്ന വനമുല്ല മെല്ലെ മെല്ലെ നിന്നെ മണിപ്പൂ ചാർത്തിടും ഒരുക്കാൻ പോന്നിടും ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടിൽ തുടങ്ങി ഉത്സവം നിലാവിൻ ഉത്സവം സാന്ദ്രമായ ഹിമശൈലസാനുവിലെ ഇന്ദുചൂഢനടനം പുണ്യമായ ജപമന്ത്രമോടെ ജലഗംഗയാടും നടനം സാന്ദ്രമായ ഹിമശൈലസാനുവിലെ ഇന്ദുചൂഢനടനം പുണ്യമായ ജപമന്ത്രമോടെ ജലഗംഗയാടും നടനം കാറ്റിലാടുമിതളോടെ കൂവളങ്ങൾ കുട നീർത്തി മംഗളങ്ങളരുളാനായ് കിന്നരന്റെ വരവായി വിണ്മലരുകൾ പൊഴിയുമീ സരസ്സിലെ അരയന്നം മെല്ലെ മെല്ലെ പാടീ വസന്തം പോകയായ് ഹൃദന്തം മൂകമായ്
Writer(s): Gireesh Puthenchery, Vidyasagar Lyrics powered by www.musixmatch.com
instagramSharePathic_arrow_out