album cover
Kannaam Thumpee (Version 1)
album cover
Kannaam Thumpee (Version 1) was released on August 8, 2019 by Sound Of Arts as a part of the album Kakkothikkavile Appooppan Thaadikal (Original Motion Picture Soundtrack) - EP
BPM83
Melodicness
Acousticness
Valence
Danceability
Energy

Music Video

Music Video

Lyrics

കണ്ണാം തുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ?
നിന്നെ കൂടാതില്ലല്ലോ ഇന്നെന്നുള്ളിൽ പൂക്കാലം
കണ്ണാം തുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ?
നിന്നെ കൂടാതില്ലല്ലോ ഇന്നെന്നുള്ളിൽ പൂക്കാലം
കളിയാടാമീ കിളിമരത്തണലോരം
കളിയാടാമീ കിളിമരത്തണലോരം
കണ്ണാം തുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ?
നിന്നെ കൂടാതില്ലല്ലോ ഇന്നെന്നുള്ളിൽ പൂക്കാലം
വെള്ളാം കല്ലിൻ ചില്ലും കൂടൊന്നുണ്ടാക്കാം
ഉള്ളിന്നുള്ളിൽ താലോലിക്കാം എന്നെന്നും
എന്തെ പോരാത്തൂ വാവേ വാവാച്ചി
കുന്നികുരുക്കുത്തി നുള്ളി പറിച്ചിട്ടു
പിന്നി കൊരുത്തൊരു മാല തീർക്കാം
തിങ്കൾ കിടാവിനെ തോളത്തെടുക്കുന്ന
തങ്കക്കലമാനെ കൊണ്ടത്തരാം
ചിങ്കിരി മുത്തല്ലേ എന്റെ ചിത്തിര കുഞ്ഞല്ലേ
കണ്ണാം തുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ?
നിന്നെ കൂടാതില്ലല്ലോ ഇന്നെന്നുള്ളിൽ പൂക്കാലം
തിത്തൈ തിത്തൈ നൃത്തം വക്കും പൂന്തെന്നൽ
മുത്തം വക്കാനെത്തുന്നുണ്ടീ പല്ലക്കിൽ
എന്തേ തുള്ളാത്തൂ വാവേ വാവാച്ചി
തുമ്പ കുടങ്ങളിൽ തുള്ളി കളിക്കുന്ന
കുഞ്ഞിളം കാറ്റിന്റെ കൂട്ടുക്കാരി
മിന്നി തിളങ്ങുമെൻ പൊന്നും കിനാക്കൾക്ക്
നിന്നെയാണോമനേ ഏറെയിഷ്ടം
ചിങ്കിരി മുത്തല്ലേ എന്റെ ചിത്തിര കുഞ്ഞല്ലേ
കണ്ണാം തുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ?
നിന്നെ കൂടാതില്ലല്ലോ ഇന്നെന്നുള്ളിൽ പൂക്കാലം
കളിയാടാമീ കിളിമരത്തണലോരം
കളിയാടാമീ കിളിമരത്തണലോരം
കണ്ണാം തുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ?
Written by: Bichu Thirumala, Ouseppachan
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...