Music Video
Music Video
Credits
PERFORMING ARTISTS
Berny-Ignatius
Performer
M. G. Sreekumar
Vocals
K.S. Chithra
Vocals
Gireesh Puthenchery
Performer
Mohanlal
Actor
Shobana
Actor
Priyadarshan
Conductor
COMPOSITION & LYRICS
Berny
Composer
Ignatius
Composer
Gireesh Puthenchery
Lyrics
PRODUCTION & ENGINEERING
N. Gopalakrishnan
Producer
Lyrics
കറുത്ത പെണ്ണേ നിന്നെ
കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടേൻ
ഉം, ഉം
കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ് ചമഞ്ഞേനടീ
കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ് ചമഞ്ഞേനടീ
തുടിച്ചുതുള്ളും മനസ്സിന്നുള്ളിൽ
തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ
തുടിച്ചുതുള്ളും മനസ്സിന്നുള്ളിൽ
തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ
കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ് ചമഞ്ഞേനടീ
ചാന്തണി ചിങ്കാരീ ചിപ്പിവളക്കിന്നാരീ
നീയെന്നെയെങ്ങനെ സ്വന്തമാക്കീ
മാമലക്കോലോത്തെ തേവരെക്കണ്ടപ്പോൾ
മന്ത്രമൊന്നെൻകാതിൽ ചൊല്ലിത്തന്നേ
കൊഞ്ചടി പെണ്ണേ മറിമാൻകണ്ണേ
കാമൻ മീട്ടും മായാവീണേ
തുള്ളിത്തുളുമ്പുമെന്നുള്ളിൽ കരംകൊണ്ട്
നുള്ളിക്കൊതിപ്പിക്കും പയ്യെ പയ്യെ
ചിക്കംചിലുമ്പുന്ന തങ്കച്ചിലമ്പിട്ട്
തെന്നിത്തുടിക്കെടീ കള്ളിപ്പെണ്ണേ
കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ് ചമഞ്ഞേനടീ
തുടിച്ചുതുള്ളും മനസ്സിന്നുള്ളിൽ
തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ
താടയിൽ കൊട്ടിട്ട് തങ്കനിറക്കൊമ്പാട്ടി
പൂമണിക്കാളയായ് നീ പായുമ്പോൾ
താറണിച്ചാന്തിട്ട് കല്ലുമണിക്കാപ്പിട്ട്
പാടിപ്പറന്നു നീ പോരുന്നുണ്ടോ?
കൂടെയുറങ്ങാൻ കൊതിയാകുന്നു
നെഞ്ഞിൽ മഞ്ഞിൻ കുളിരൂറുന്നൂ
നില്ലെടി, നില്ലെടി, നില്ലെടി നിന്നുടെ
കുഞ്ഞിക്കുറുമ്പൊന്നു കാണട്ടെ ഞാൻ
മഞ്ഞക്കുരുക്കുത്തി കുന്നും കടന്നിട്ട്
മിന്നിപ്പൊലിഞ്ഞല്ലോ പൂനിലാവ്
കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ് ചമഞ്ഞേനടീ
തുടിച്ചുതുള്ളും മനസ്സിന്നുള്ളിൽ
തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ
തുടിച്ചുതുള്ളും മനസ്സിന്നുള്ളിൽ
തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ
കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ് ചമഞ്ഞേനടീ
Written by: Berny, Gireesh Puthenchery, Ignatius