album cover
Omane
33,875
Malayalam
Omane was released on March 22, 2024 by VR Music as a part of the album The Goat Life - Aadujeevitham (Original Motion Picture Soundtrack) - EP
album cover
Melodicness
Acousticness
Valence
Danceability
Energy
BPM125

Music Video

Music Video

Credits

PERFORMING ARTISTS
Vijay Yesudas
Vijay Yesudas
Performer
Chinmayi Sripada
Chinmayi Sripada
Performer
Rakshita Suresh
Rakshita Suresh
Performer
COMPOSITION & LYRICS
A.R. Rahman
A.R. Rahman
Composer
Rafiq Ahamed
Rafiq Ahamed
Songwriter

Lyrics

നിന്നെ കിനാവ് കാണും കണ്ണിലാകെ
തുള്ളി തുളുമ്പി മോഹം പൊയ്ക പോലെ
ഒന്നിച്ചിരുന്നു തീരാതെൻ്റെ ദാഹം
നിന്നെ പുണർന്നു നീന്തി നീരിലൂടെ
എൻ മനമാകുമീ വെണ്മണലാകെ നിൻ
ചിരിയാമിളവെയിലലയിൽ മിന്നി
ഒരായിരം മലർ ഉതിർന്നു വീണൊരു
നിലാശയ്യയിൽ തരിവളകളുടഞ്ഞില്ലയോ
നിന്നെ കിനാവ് കാണും കണ്ണിലാകെ
തുള്ളി തുളുമ്പി മോഹം പൊയ്ക പോലെ
ഒന്നിച്ചിരുന്നു തീരാതെന്റെ ദാഹം
നിന്നെ പുണർന്നു നീന്തി നീരിലൂടെ
ആദ്യ രാവിൻ ദാഹം ഇന്നും മാറിടാതോർമ്മയിൽ
കാലവർഷം പോലെ പെയ്തു
നീരൊഴുക്കായി മാറി ഞാൻ
ഓമലാളേ നിന്നെ മാത്രം തേടി ഞാൻ
കുളിരായിതാ
ഈ മൃദു ഉടലിനെ ചിറകിനാൽ തൊടാൻ
പൊതിയുവാൻ വരൂ
മതിവരുമോ പുഴയിലലയിൽ ചുഴിയായ്
കഴിയുവാൻ പകലിരവുകളിൽ
പിരിയുവാൻ ആവാതെ എൻ അരികിൽ
വിരിയുമീ ഇതളിൻ അഴകുകളിൽ
പകരുവാൻ ആവാതൊന്നെന്നുള്ളിൽ
തോം തോം, തന ന തോം
തന ന തോം, തോം തന ന, തോം
തന ന തോം, താ ധാ തോം
തനാ ധോം, ത ധോം, ത ധോം തോം
തോം ധ തോം, തോം ധ തോം
തോം ധ തോം തന, ന ന നോം തന
തോം ധ തോം, ത ന നാ
തോം ധ തോം, ത ന നാ
തധിം, തധിം, തരി ധ രി ത രി ത നാ
ധി ര് നാ, ത ന നാ നാ താ നാ, ത ന നാ നാ താ നാ
ധി ര് നാ, ത ന നാ നാ താ നാ, ത ന നാ നാ താ നാ
ജന്നത്തിൽ ഉള്ളൊരു കസ്തൂരി മുല്ലയിൽ
പൂക്കും കനവുകളെ നിങ്ങൾ
നിക്കാഹിനൊരുങ്ങിയ പെണ്ണിന്റെ ഖൽബില്
इश्क़ കാണുന്നുണ്ടോ?
इश्क़ കാണുന്നുണ്ടോ?
പൂതിയിൽ പിരിശങ്ങൾ ചുറ്റി വളർന്നത്
പൂത്തതിന്നല്ലേ പെണ്ണെ
നൂറായിരം കഥ കൈമാറും കണ്ണിൽ
മുത്ത് മിന്നുന്നുണ്ടോ?
മുത്ത് മിന്നുന്നുണ്ടോ?
മുത്ത് മിന്നുന്നുണ്ടോ?
മുത്ത് മിന്നുന്നുണ്ടോ?
വെള്ളിപ്പളുങ്കു തണ്ണീരാറ്റിലൂടെ
തമ്മിൽ പിണഞ്ഞു മീനായ് നീന്തിടാമോ
നിന്നെ കുറിച്ച് പാടും പാട്ടിലെല്ലാം
തുള്ളി തുളുമ്പി മിന്നീ കുഞ്ഞു തുള്ളി
നിന്നുടലാകുമീ പൊൻ പുഴ തന്നിലെ
കനവാകെ ഒരു പുലരി വിരലായ്
വിടാതെമേനിയിൽ പടർന്നിടുന്നൊരു നിലാവള്ളിയായ്
കളിചിരികൾ തീരാതെയായ്
ആറ്റുവഞ്ചി പൂക്കളാകെ
ആടി നിൽക്കും തെന്നലിൽ
ഓടി വന്നു നിൻ സുഗന്ധം
പാരിജാതം പൂത്ത പോൽ
ഓമലാളേ പൂനിലാവിൽ മുങ്ങി ഞാൻ
നിന്നെ കിനാവ് കാണും കണ്ണിലാകെ
തുള്ളി തുളുമ്പി മോഹം പൊയ്ക പോലെ
ഒന്നിച്ചിരുന്നു തീരാതെന്റെ ദാഹം
നിന്നെ പുണർന്നു നീന്തി നീരിലൂടെ
Written by: A. R. Rahman, Rafiq Ahamed
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...