Credits
PERFORMING ARTISTS
Vidyasagar
Performer
S. Janaki
Performer
Dileep
Actor
Gopika
Actor
Lal Jose
Conductor
COMPOSITION & LYRICS
Vidyasagar
Composer
Vayalar Sarath Chandra Varma
Lyrics
PRODUCTION & ENGINEERING
LAL
Producer
Lyrics
ആഴകടലിന്റെ അങ്ങേക്കരയിലായ്
നേരം വെളുക്കുന്ന മേട്ടിൽ
അമ്പിളിമാമനെ പോലെന്റെ മാറിലായ്
ഒട്ടിക്കിടക്കുന്ന മുത്തേ
കണ്ണിലായെണ്ണയൊഴിച്ചു കൊണ്ടെത്ര നാൾ
കാത്തിരുന്നു ഞാനിരുട്ടിൽ
ഇന്നെന്റെ മൺകുടിൽ മുന്നിലേ തിണ്ണയിൽ
പൊന്നായ് മിന്നും വിളക്കേ
ആഴകടലിന്റെ അങ്ങേക്കരയിലായ്
നേരം വെളുക്കുന്ന മേട്ടിൽ
അമ്പിളിമാമനെ പോലെന്റെ മാറിലായ്
ഒട്ടിക്കിടക്കുന്ന മുത്തേ
അമ്പാടി തന്നിലെ ഉണ്ണിയെ പോലെ നീ
കൊമ്പനാണെങ്കിലും കണ്ണേ
അമ്മൂമ്മ പൂതിയാലീ കുഞ്ഞു കാതിലായ്
രാധയെന്നാദ്യമായ് ചൊല്ലാം
ഇല്ലില്ലാ മുത്തിയെ കണ്ടു മയങ്ങുമീ
നല്ല കിനാവുള്ള കണ്ണിൽ
ഇത്തിരി കണ്മഷി മെല്ലെ പുരട്ടുവാൻ
ഒത്തിരി മോഹിച്ചു പോയി
ആഴകടലിന്റെ അങ്ങേക്കരയിലായ്
നേരം വെളുക്കുന്ന മേട്ടിൽ
അമ്പിളിമാമനെ പോലെന്റെ മാറിലായ്
ഒട്ടിക്കിടക്കുന്ന മുത്തേ
എലേലോ, എലേലോ
എലേലോ, എലേലോ
വെള്ളവാവുള്ളൊരു രാവിലായ് നീ കൊച്ചു
വള്ളം തുഴഞ്ഞൊന്നു പോയാൽ
വെള്ളി വിതാനിച്ച വെള്ളാരം കല്ലുള്ള
കൊട്ടാരമുറ്റത്തു ചെല്ലാം
കടലമ്മയോടു നീ ചോദിക്കുമൊക്കെയും
സമ്മാനമായ് തന്നെ വാങ്ങാം
നീ തിരിച്ചിങ്ങോട്ടു പോരേണമെങ്കിലോ
തീരത്തു കണ്ണാളു വേണം
നിന്നെ മോഹിച്ച പെണ്ണാളു വേണം
ആഴകടലിന്റെ അങ്ങേക്കരയിലായ്
നേരം വെളുക്കുന്ന മേട്ടിൽ
അമ്പിളിമാമനെ പോലെന്റെ മാറിലായ്
ഒട്ടിക്കിടക്കുന്ന മുത്തേ
ഒട്ടിക്കിടക്കുന്ന മുത്തേ
ഒട്ടിക്കിടക്കുന്ന മുത്തേ
Written by: Vayalar Sarath Chandra Varma, Vidya Sagar, Vidyasagar

