album cover
Gokulapaala
album cover
Gokulapaala was released on January 1, 2008 by Satyam Audios as a part of the album Paarthan Kanda Paralogam (Original Motion Picture Soundtrack) - Single
BPM56
Melodicness
Acousticness
Valence
Danceability
Energy

Lyrics

കാലികൾ മേച്ചു നടന്നു കണ്ണൻ
നല്ല കാർ നിറം പൂണ്ടു കളിച്ചു കണ്ണൻ
കാലികൾ മേച്ചു നടന്നു കണ്ണൻ
നല്ല കാർ നിറം പൂണ്ടു കളിച്ചു കണ്ണൻ
മണ്ണപ്പം ഉണ്ടാക്കി വെച്ചു കണ്ണൻ
മണ്ണ് തിന്നിട്ട് കള്ളം പറഞ്ഞു കണ്ണൻ
തധിനധിം തിനധിം തിനധിം താ
തധിനധിം തിനധിം തിനധിം താ
ഗോകുലപാല പാലകാ ഗോപികമാരുടെ കാമുകാ
ഉണ്ണിക്കണ്ണാ വാ എന്നുണ്ണിക്കണ്ണാ വാ
വടമുടുത്ത വല്ലഭാ കപടനാട്യ സൂത്രകാ
ഉണ്ണിക്കണ്ണാ വാ എന്നുണ്ണിക്കണ്ണാ വാ
വെണ്ണ കട്ട കുറുമ്പനായ് കലമുടച്ച കറുമ്പനായ്
കാലിക്കോലും കൈയ്യിൽ കൊണ്ടേ വാ
ഓടത്തണ്ടാൽ ചുണ്ടിൽ ചേർത്തേ വാ കള്ളക്കണ്ണാ
ഗോകുലപാല പാലകാ ഗോപികമാരുടെ കാമുകാ
ഉണ്ണിക്കണ്ണാ വാ ഉണ്ണികണ്ണാ വാ
വടമുടുത്ത വല്ലഭാ കപടനാട്യ സൂത്രകാ
ഉണ്ണിക്കണ്ണാ വാ എന്നുണ്ണിക്കണ്ണാ വാ
തുകിലെടുത്തു തൊഴുതു നിർത്തി അന്നു നീ
പിന്നെ തുയിലുണർത്തി രാസകേളിയാടി നീ
കണ്ടു കണ്ടു നിൽക്കെ മായയാടി നീ
നിന്റെ ലീല കൊണ്ടു ലോകമാകെ മാറ്റി നീ
താളത്തിൽ താളത്തിൽ കാളിയമർദ്ദനം തധിമി തധിമി ധിമിതോം
തകമേളത്തിൽ മേളത്തിൽ മുപ്പത്തി മുക്കോടി ദേവരുമാടുന്നു ധിമിതോം
ജയകൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണഹരേ
തധിനധിം ധിനധിം തിനധിം താ
തധിനധിം ധിനധിം തിനധിം താ
ഗോകുലപാല പാലകാ ഗോപികമാരുടെ കാമുകാ
ഉണ്ണിക്കണ്ണാ വാ ഉണ്ണികണ്ണാ വാ
കാലികൾ മേച്ചു നടന്നു കണ്ണൻ
നല്ല കാർ നിറം പൂണ്ടു കളിച്ചു കണ്ണൻ
മണ്ണപ്പം ഉണ്ടാക്കി വെച്ചു കണ്ണൻ
മണ്ണ് തിന്നിട്ട് കള്ളം പറഞ്ഞു കണ്ണൻ
മാമനോടു മല്ലയുദ്ധമാടി നീ
പെരിയ മലയെടുത്തു മഴയകറ്റി നിന്നു നീ
അസുരനോടു സന്ധി ചെയ്തതില്ല നീ
എന്നും അർജ്ജുനന്റെ തോഴനായ് കഴിഞ്ഞു നീ
കണ്ടിട്ടും കണ്ടിട്ടും കണ്ടിലല്ലോ ചിലർ കണ്ണാരകണ്ണന്റെ കളികൾ
ഒട്ടും കേട്ടിട്ടും കേട്ടിട്ടും കേട്ടില്ലല്ലോ ചിലര് അഞ്ജന കണ്ണന്റെ വിളികള്
ഹരി കൃഷ്ണ ഹരേ ഹരി കൃഷ്ണ ഹരേ ഹരി കൃഷ്ണ ഹരേ...
തധിനധിം ധിനധിം തിനധിം താ
തധിനധിം ധിനധിം തിനധിം താ
ഗോകുലപാല പാലകാ ഗോപികമാരുടെ കാമുകാ
ഉണ്ണിക്കണ്ണാ വാ എന്നുണ്ണിക്കണ്ണാ വാ
വടമുടുത്ത വല്ലഭാ കപടനാട്യ സൂത്രകാ
ഉണ്ണിക്കണ്ണാ വാ എന്നുണ്ണിക്കണ്ണാ വാ
വെണ്ണ കട്ട കുറുമ്പനായ് കലമുടച്ച കറുമ്പനായ്
കാലിക്കോലും കൈയ്യിൽ കൊണ്ടേ വാ
ഓടത്തണ്ടാൽ ചുണ്ടിൽ ചേർത്തേ വാ കള്ളക്കണ്ണാ
തധിനധിം ധിനധിം തിനധിം താ
തധിനധിം ധിനധിം തിനധിം താ
തധിനധിം ധിനധിം തിനധിം താ
തധിനധിം ധിനധിം തിനധിം താ
Written by: Kaithapram, M. Jayachandran
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...