制作
出演艺人
Sushin Shyam
声乐
作曲和作词
Sushin Shyam
作曲
歌词
എഴുതാ കഥപോൽ ഇത് ജീവിതം
വെറുതെ അലിയാം അതിലിനി ആഴമായി
ആർദ്രമായ നിനയാതൊരു നാൾ
അത് താരിടും പതിയെ പതിയെ
അത് തേൻ തരും
പറയാതോതിരും നനു മാരിയായി
വരളും വഴികൾ തലോടിടും
ചിരകാർന്നുയരേ തെളി വാനിനെ
കൈ തൊടാൻ പാറിടും
മായ സാഗരം താണ്ടിടും
നിലാവിൻ കണമായി അത് രാവിലും
നിറമായ മണമായി കിനാവിലും
മായ വിരലായ് മണി വീണയായ്
മാനസം മീട്ടിടും ഓര്മ താളുകൾ
എകിടും
ഓ ഒഹ്ഹ്ഹ് ഓ ഒഹ്ഹ്ഹ് ഓ ഒഹ്ഹ്ഹ് ഓ
ഓ ഒഹ്ഹ്ഹ് ഓ ഒഹ്ഹ്ഹ് ഓ ഒഹ്ഹ്ഹ് ഓ
ഓ ഒഹ്ഹ്ഹ് ഓ ഒഹ്ഹ്ഹ് ഓ ഒഹ്ഹ്ഹ് ഓ
ഓ ഒഹ്ഹ്ഹ് ഓ ഒഹ്ഹ്ഹ് ഓ ഒഹ്ഹ്ഹ് ഓ
എഴുതാ കഥപോൽ ഇത് ജീവിതം
വെറുതെ അലിയാം അതിലിനി ആഴമായ
ആർദ്രമായ നിനയാതൊരു നാൾ
അത് താരിടും പതിയെ പതിയെ
അത് തേൻ തരും
Written by: Sushin Shyam, Vinayak Sasikumar

