制作
出演艺人
S. Balakrishnan
表演者
K. J. Yesudas
表演者
Bichu Thirumala
表演者
Kaviyoor Ponnamma
演员
Mohanlal
演员
作曲和作词
S. Balakrishnan
作曲
Bichu Thirumala
词曲作者
歌词
ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ
വേടൻ കുരുക്കും കടംകഥ ഇക്കഥ
ഇക്കഥയ്ക്കുതരം തേടുവാൻ കൂടാമോ?
ഇല്ലെങ്കിൽ സുല്ലെങ്കിൽ ഇല്ലില്ല സമ്മാനം
നീലക്കുരുവികളും ചോലപ്പറവകളും
മേളിച്ച കാട്ടിലെങ്ങോ
ഒരു വേടൻ വല വിരിച്ചു
ഇത്തിരി വിത്തെറിഞ്ഞു ഒത്തിരി കൊത്തെറിഞ്ഞു
പക്ഷികൾ വന്നണഞ്ഞു പാവങ്ങൾ എന്തറിഞ്ഞു
കാലെടുത്തു കൊക്കുടക്കി
കൊക്കെടുത്തു മേലുടക്കി
തച്ചും ചിറകിട്ടടിച്ചും ആ പാവങ്ങൾ
ആ വലക്കുള്ളിൽ കുഴഞ്ഞു പോയ്
നീലക്കുരുവികളും ചോലപ്പറവകളും
മേളിച്ച കാട്ടിലെങ്ങോ ഒരു വേടൻ വല വിരിച്ചു
വേടൻ വരുന്നേ കാടൻ വരുന്നേ കൂടൊരു മാടനുണ്ടേ
കൂട്ടരും കൂടെയുണ്ടേ
കാടും കിടുക്കി മേടും കുലുക്കി ചാടി തിമിർത്തണുണ്ടേ ആയുധം കൈയ്യിലുണ്ടേ
കല്ലെലെല്ലാം രാക്കുന്നെ കത്തിക്കു വായ്ത്തല ഏറ്റുന്നെ
ചുളളീം കൊള്ളീം കൂട്ടുന്നെ കത്തിക്കു തീയെല്ലാം കൂട്ടുന്നെ
വെള്ളം തിളക്കുമ്പം ഉള്ളം പിടക്കുമ്പം പൈങ്കിളിപ്പാവങ്ങൾ എന്തു ചെയ്യും
ആരുണ്ടൊരുത്തരം കണ്ടെടുക്കാൻ
ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ
വേടൻ കുരുക്കും കടംകഥ ഇക്കഥ
ഇക്കഥയ്ക്കുതരം തേടുവാൻ കൂടാമോ
ഇല്ലെങ്കിൽ സുല്ലെങ്കിൽ ഇല്ലില്ല സമ്മാനം
മാനത്തു നിന്നും മാടത്ത ഒന്നാ നേരത്തു വന്നിറങ്ങി
താഴെ പറന്നിറങ്ങി
ആവലക്കുള്ളിൽ ജീവൻ കൊതിയ്ക്കും
പ്രാണങ്ങളോട് ചൊല്ലി
ഒന്നിച്ചു നിന്നു കൂടെ
വേറെ വേറെ ആകുമ്പോൾ
വേലകളെല്ലാം പാഴല്ലേ
ലല്ലേ ലല്ലേ ലാ ലല്ലാ
ലല്ലേ ലല്ലേ ലാ ലല്ലാ
ഒന്ന് രണ്ട് മൂന്നെണ്ണി ഒന്നിച്ചുയർന്നവർ മാനത്തു
ഒന്ന് രണ്ട് മൂന്നെണ്ണി ഒന്നിച്ചുയർന്നവർ മാനത്തു
കണ്ണും മിഴിച്ചങ്ങു കാടന്മാർ നിന്നപ്പോൾ
ആ വല വീണു തലയ്ക്കും മീതെ
കാടത്തം സ്വന്തം വലക്കകത്തായ്
ഹ ഹ ഹ
നീലക്കുരുവികളും ചോലപ്പറവകളും
മേളിച്ച കാട്ടിലെങ്ങോ ഒരു വേടൻ വല വിരിച്ചു
ലാലല്ല ലാലല്ല ലാ ലല ലാലല്ല ലാലല്ല ലാ
Written by: Bichu Thirumala, S. Balakrishnan

