音樂影片
音樂影片
積分
演出藝人
K. J. Yesudas
演出者
M. Jayachandran
演出者
Mohanlal
演員
Kavya Madhavan
演員
Unnikrishnan B.
指揮
詞曲
M. Jayachandran
作曲
Gireesh Puthenchery
詞曲創作
製作與工程團隊
B.C. Joshi
製作人
歌詞
അമ്മ മഴക്കാറിനു കൺ നിറഞ്ഞു
ആ കണ്ണീരിൽ ഞാൻ നനഞ്ഞൂ
കന്നിവെയിൽ പാടത്തു കനലെരിഞ്ഞു
ആ മൺകൂടിൽ ഞാൻ പിടഞ്ഞൂ
മണൽ മായ്ക്കുമീ കാൽപ്പാടുകൾ
തേടി നടന്നൊരൂ ജപസന്ധ്യേ
അമ്മ മഴക്കാറിനു കൺ നിറഞ്ഞു
ആ കണ്ണീരിൽ ഞാൻ നനഞ്ഞൂ
പാർവണങ്ങൾ പടിവാതിൽ ചാരുമൊരു
മനസ്സിൻ നടവഴിയിൽ
രാത്രി നേരമൊരു യാത്ര പോയ
നിഴലെവിടേ വിളി കേൾക്കാൻ
അമ്മേ സ്വയമെരിയാനൊരു
മന്ത്രദീക്ഷ തരുമോ?
അമ്മ മഴക്കാറിനു കൺ നിറഞ്ഞു
ആ കണ്ണീരിൽ ഞാൻ നനഞ്ഞൂ
നീ പകർന്നു നറുപാൽ തുളുമ്പുമൊരു
മൊഴിതൻ ചെറു ചിമിഴിൽ
പാതി പാടുമൊരു പാട്ടു പോലെ
അതിലലിയാൻ കൊതിയല്ലേ
അമ്മേ ഇനിയുണരാനൊരു
സ്നേഹഗാഥ തരുമോ?
അമ്മ മഴക്കാറിനു കൺ നിറഞ്ഞു
ആ കണ്ണീരിൽ ഞാൻ നനഞ്ഞൂ
കന്നിവെയിൽ പാടത്തു കനലെരിഞ്ഞു
ആ മൺകൂടിൽ ഞാൻ പിടഞ്ഞൂ
മണൽ മായ്ക്കുമീ കാൽപ്പാടുകൾ
തേടി നടന്നൊരൂ ജപസന്ധ്യേ
അമ്മ മഴക്കാറിനു കൺ നിറഞ്ഞു
ആ കണ്ണീരിൽ ഞാൻ നനഞ്ഞൂ
ആ കണ്ണീരിൽ ഞാൻ നനഞ്ഞൂ
Written by: Gireesh Puthenchery, M. Jayachandran
