Music Video

Music Video

Credits

PERFORMING ARTISTS
M. G. Radhakrishnan
M. G. Radhakrishnan
Performer
K.S. Chithra
K.S. Chithra
Vocals
Prithviraj
Prithviraj
Actor
Kavya Madhavan
Kavya Madhavan
Actor
Gireesh Puthenchery
Gireesh Puthenchery
Performer
Santosh Sivan
Santosh Sivan
Conductor
COMPOSITION & LYRICS
M. G. Radhakrishnan
M. G. Radhakrishnan
Composer
Gireesh Puthenchery
Gireesh Puthenchery
Lyrics
PRODUCTION & ENGINEERING
Maniyampilla Raju
Maniyampilla Raju
Producer

Lyrics

ആ... ആ... ആ...
മിന്നായം മിന്നും കാറ്റേ മിഴിനാളം നീട്ടും ദീപം
കാവിനുള്ളില് കൈത്തിരിപ്പൂ പൂത്ത പോലെ തിളങ്ങുന്നുവോ
അഴകോലും ഗന്ധർവ്വന്മാര് ശ്രുതി മീട്ടും പാലക്കൊമ്പില്
മഞ്ഞുകാറ്റിന് മര്മ്മരങ്ങള് മന്ത്രമായി തുളുമ്പുന്നുവോ
കോലോത്തെ മുറ്റത്തെ തൃത്താപ്പൂമൊട്ടിലെ
ചില്ലോലം തുമ്പി കുറുമ്പോ
മനസ്സു നിറയെ മഴയോ
നിനവു പൊഴിയും അഴകോ
മിന്നായം മിന്നും കാറ്റേ മിഴിനാളം നീട്ടും ദീപം
കാവിനുള്ളില് കൈത്തിരിപ്പൂ പൂത്ത പോലെ തിളങ്ങുന്നുവോ
മിനുങ്ങുന്നുവോ മിന്നല് മിനുങ്ങുന്നുവോ
മിടിക്കുന്നുവൊ നെഞ്ചം തുടിക്കുന്നുവോ
തേവാരം നോട്ടൊരുങ്ങും തൈമാസത്തെന്നലെന്തേ
കൈതപ്പൂ മൊട്ടിന്മേല് തൊട്ടു നോക്കി
തേവാരം നോട്ടൊരുങ്ങും തൈമാസത്തെന്നലെന്തേ
കൈതപ്പൂ മൊട്ടിന്മേല് തൊട്ടു നോക്കി
മെല്ലെയെന് മനസ്സിന് ഓട്ടുചിലമ്പിലെ
ചില് ചില് ചില് താളത്തില് സീല്ക്കാരം മുഴങ്ങുന്നുവോ
മിന്നായം മിന്നും കാറ്റേ മിഴിനാളം നീട്ടും ദീപം
കാവിനുള്ളില് കൈത്തിരിപ്പൂ പൂത്ത പോലെ തിളങ്ങുന്നുവോ
മിനുങ്ങുന്നുവോ മിന്നല് മിനുങ്ങുന്നുവോ
മിടിക്കുന്നുവൊ നെഞ്ചം തുടിക്കുന്നുവോ
ആ... ആ... ആ...
ആമാട പണ്ടമിട്ടും അണിയാരത്തൊങ്ങലിട്ടും
മുറ്റത്തെ മുല്ലത്തൈ പൂത്തൊരുങ്ങി
ആമാട പണ്ടമിട്ടും അണിയാരത്തൊങ്ങലിട്ടും
മുറ്റത്തെ മുല്ലത്തൈ പൂത്തൊരുങ്ങി
രാത്രി നിലാവത്തു ഞാനുമെന് കനവുമായ്
കന്നിപ്പൂ മൊട്ടിന്മേല് മുത്താരം പുതച്ചുറങ്ങി
മിന്നായം മിന്നും കാറ്റേ മിഴിനാളം നീട്ടും ദീപം
കാവിനുള്ളില് കൈത്തിരിപ്പൂ പൂത്ത പോലെ തിളങ്ങുന്നുവോ
അഴകോലും ഗന്ധർവ്വന്മാര് ശ്രുതി മീട്ടും പാലക്കൊമ്പില്
മഞ്ഞുകാറ്റിന് മര്മ്മരങ്ങള് മന്ത്രമായി തുളുമ്പുന്നുവോ
കോലോത്തെ മുറ്റത്തെ തൃത്താപ്പൂമൊട്ടിലെ
ചില്ലോലം തുമ്പി കുറുമ്പോ
മനസ്സു നിറയെ മഴയോ
നിനവു പൊഴിയും അഴകോ
മിന്നായം മിന്നും കാറ്റേ മിഴിനാളം നീട്ടും ദീപം
കാവിനുള്ളില് കൈത്തിരിപ്പൂ പൂത്ത പോലെ തിളങ്ങുന്നുവോ
മിനുങ്ങുന്നുവോ മിന്നല് മിനുങ്ങുന്നുവോ
മിടിക്കുന്നുവൊ നെഞ്ചം തുടിക്കുന്നുവോ
Written by: Gireesh Puthenchery, M. G. Radhakrishnan
instagramSharePathic_arrow_out

Loading...