album cover
Para Para (From "Kammatipaadam")
album cover
00:15
01:10
01:15
01:25
01:35
01:45
02:05
02:10
02:25
02:40
02:50
03:00
03:35
00:00
03:47
Past 7 Days
Para Para (From "Kammatipaadam") was discovered most frequently at around 1 minutes and 15 seconds into the song during the past week

Music Video

Music Video

Lyrics

വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യഭഗവാനും
ഇന്നെന്തേ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യഭഗവാനും
ഇന്നെന്തേ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ
മയിലു കേറാ മാമലയിൽ മയിലാട്ടം കണ്ടു താമസിച്ചേ
കാള കേറാ പൊന്മലയിൽ കാളകളി കണ്ടു താമസിച്ചേ
ആടു കേറാ മാമലയിൽ ആടുകളി കണ്ടു താമസിച്ചേ
കുയിലു കേറാ പൊന്മലയിൽ കുയിലുകളി കണ്ടു താമസിച്ചേ
കൊക്കു കേറാ പൊന്മലയിൽ കൊക്കുകളി കണ്ടു താമസിച്ചേ
കുതിര കേറാ മാമലയിൽ കുതിരകളി കണ്ടു താമസിച്ചേ
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യഭഗവാനും
ഇന്നെന്തേ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ
പറപറ കഥപറ കഥപറ പറപറ
പറപറ പറപറ പറപറ പറപറ
പറപറ പറപറ കഥപറ പറപറ
പറപറ പറപറ പറപറ പറപറ
പറപറ പറപറ കഥപറ പറപറ
ചിങ്ങം കന്നി തുലാങ്ങളിൽ മലങ്കൊയിത്തും കഴിഞ്ഞ്
പൊല്ലത്തിലും പുട്ടലിലും നെല്ലും കെട്ടിയെടുത്തും
കൊണ്ടോരായിരം പുലക്കൈയ്യും വീശിവരും കാരണോരേ
പെരുവയൽപൂമിയിലെ പുലയോരെ കഥ പറ
പുലമകൾ സരസ്വതി നാവിലാടും കഥ പറ
പറപറ പറപറ പറപറ പറപറ
പറപറ പറപറ പറപറ പറപറ
അഴകി അനസി കാളി കുഞ്ഞളരി കുറുമ്പയും
അണിഞ്ചനും കരിമ്പനും കൊച്ചുറുമ്പൻ കാവലനും
കട്ടതട്ടി ചാലുകീറി ഉഴുതിട്ട കഥയല്ലേ
വിത്തെറിഞ്ഞു മുളപ്പിച്ചു ഞാറുനട്ട കഥയല്ലേ
വിരിപ്പ് പൊക്കാളി കുർക ഓരുപാണ്ടിയാനക്കൊമ്പൻ
പുകഴ്പെറ്റ പഴങ്കാലക്കനികൾ കുരുക്കും കഥ
വെള്ളങ്കേറും വേലികളിൽ മിന്നക്കൊടി പോലെ പൊന്തും
ചൂട്ടുപൊക്കാളിക്കതിരിൻ ചുണ്ടത്തൂറും ചിരിക്കഥ
തണ്ടിലാടും ചുണക്കഥ പറപറ
അന്തിക്കേറുമാടമേറി കിണ്ണം മുട്ടി പാട്ടു പാടി
കിളിയാട്ടി നരിയാട്ടി രാവെളുക്കും കോരങ്കഥ
ചെല്ലിപ്പുല്ലും കൊച്ചമ്പ്രാന്റെ കള്ളക്കണ്ണും പറിച്ചെറിഞ്ഞില്ലപ്പടി
കടന്നു പോം നീലിപ്പുലക്കള്ളിക്കഥ
പെരുവയൽപ്പൂമികളിൽ പലപൂവു കൊയ്തെടുത്ത്
വരുങ്കാലക്കളം നോറ്റ പുലയോരെടെ പഴങ്കഥ
പറപറ പറപറ പറപറ പറപറ
പറപറ പറപറ പറപറ പറപറ
പോടാ തമരേന്നു ചൊന്നു് കാലാക്കണ്ടവരമ്പത്തു്
പിടിത്താളെറിഞ്ഞു പോന്ന കുലങ്ങൾതൻ പഴങ്കഥ
പറപറ കഥപറ
ആദി ഭഗവാനേ പറപറ കഥപറ അയിക്കരക്കാരണോരേ
പറപറ പറപറ കഥപറപറ പറപറ പറപറ കഥപറപറ
പറപറ പറപറ കഥപറപറ പറപറ പറപറ കഥപറപറ
പറപറ പറപറ കഥപറപറ വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യഭഗവാനും
ഇന്നെന്തേ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യഭഗവാനും
ഇന്നെന്തേ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ
Written by: Anwar Ali, John P. Varkey
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...