Music Video

Kattu Vannu
Watch {trackName} music video by {artistName}

Featured In

Credits

PERFORMING ARTISTS
Sajeer Koppam
Sajeer Koppam
Performer
COMPOSITION & LYRICS
Sajeer Koppam
Sajeer Koppam
Composer
Rafeek Ahammed
Rafeek Ahammed
Songwriter

Lyrics

കാറ്റു വന്നു പെണ്ണെ കാറ്റു വന്നു നിന്റെ കാച്ചെണ്ണ തൻ മണം കൂട്ടു വന്നു ഓർമ വന്നു പാടോം പുൽവരമ്പും പിന്നെ പിച്ചകപൂമൊട്ടും നിൻ ചിരിയും പോയകാലങ്ങൾ തൻ മൺ ചുവരിൽ മാഞ്ഞു പോകാത്തൊരു ചിത്രമല്ലേ പ്രാണനിൽ ഞാൻ നിന്നെ ചേർത്തതല്ലേ പിന്നെ വേറിട്ടു വേർപെട്ടു പോയതല്ലേ ജാലകത്തിൻ ചാരമെല്ലേ പൊൻപുലരി പൂവ് പോലെ ഞാൻ ഉണർന്നെ നോക്കും മുൻപേ നീ മറഞ്ഞു, ഓർമയില്ലേ രാകിനാവിൽ ഞാൻ കണ്ടതെല്ലാം ഒന്നു ചൊല്ലാനായ് ഉള്ളുലഞ്ഞേ ഒന്നു ചൊല്ലനായ് ഉള്ളുലഞ്ഞേ കാറ്റു വന്നു പെണ്ണെ കാറ്റു വന്നു നിന്റെ കാച്ചെണ്ണ തൻ മണം കൂട്ടു വന്നു ഓർമ വന്നു പാടോം പുൽവരമ്പും പിന്നെ പിച്ചകപൂമൊട്ടും നിൻ ചിരിയും പോയകാലങ്ങൾ തൻ മൺ ചുവരിൽ മാഞ്ഞു പോകാത്തൊരു ചിത്രമല്ലേ പ്രാണനിൽ ഞാൻ നിന്നെ ചേർത്തതല്ലേ പിന്നെ വേറിട്ടു വേർപെട്ടു പോയതല്ലേ
Writer(s): Rafeek Ahammed, Sajeer Koppam Lyrics powered by www.musixmatch.com
instagramSharePathic_arrow_out