Credits
PERFORMING ARTISTS
Raveendran
Performer
Gireesh Puthenchery
Performer
K.S. Chithra
Vocals
COMPOSITION & LYRICS
Raveendran
Composer
Gireesh Puthenchery
Songwriter
Lyrics
മൌലിയിൽ മയിൽപ്പീലി ചാർത്തീ
മഞ്ഞപട്ടാംബരം ചാർത്തീ
ഗുരുവായുരമ്പലം ഗോകുലമാക്കുന്ന
ഗോപകുമാരനെ കണികാണണം
നെഞ്ചിൽ ഗോരോചനക്കുറി കണികാണണം
നന്ദ നന്ദനം ഭജേ നന്ദ നന്ദനം
ഭജേ നന്ദ നന്ദനം ഭജേ നന്ദ നന്ദനം
മൌലിയിൽ മയിൽപ്പീലി ചാർത്തി
മഞ്ഞപട്ടാംബരം ചാർത്തീ
നന്ദ നന്ദനം ഭജേ നന്ദ നന്ദനം
ഭജേ നന്ദ നന്ദനം ഭജേ നന്ദ നന്ദനം
കഞ്ജവിലോചനൻ കണ്ണന്റെ കണ്ണിലേ
അഞ്ജന നീലിമ കണികാണണം
കഞ്ജവിലോചനൻ കണ്ണന്റെ കണ്ണിലേ
അഞ്ജന നീലിമ കണികാണണം
ഉണ്ണിക്കൈരണ്ടിലും പുണ്യം തുളുമ്പുന്ന
ഉണ്ണിക്കൈരണ്ടിലും പുണ്യം തുളുമ്പുന്ന
വെണ്ണക്കുടങ്ങളും കണികാണണം
നിന്റെ പൊന്നോടക്കുഴൽ കണികാണണം
നന്ദ നന്ദനം ഭജേ നന്ദ നന്ദനം
ഭജേ നന്ദ നന്ദനം ഭജേ നന്ദ നന്ദനം
മൌലിയിൽ മയിൽപ്പീലി ചാർത്തീ
മഞ്ഞപട്ടാംബരം ചാർത്തീ
ഹരിഓം ഹരിഓം ഹരിഓം ഹരിഓം
ഹരിഓം ഹരിഓം ഹരിഓം ഹരിഓം
നീലനിലാവിലേ നീലക്കടമ്പിലേ
നീർമ്മണിപ്പൂവുകൾ കണികാണണം
നീലനിലാവിലേ നീലക്കടമ്പിലേ
നീർമ്മണിപ്പൂവുകൾ കണികാണണം
കാളിന്ദിയോളങ്ങൾ നൂപുരം ചാർത്തുന്ന
കാളിന്ദിയോളങ്ങൾ നൂപുരം ചാർത്തുന്ന
പൂവിതൾ പാദങ്ങൾ കണികാണണം
നിന്റെ കായാമ്പൂവുടൽ കണികാണണം
മൌലിയിൽ മയിൽപ്പീലി ചാർത്തീ
മഞ്ഞപട്ടാംബരം ചാർത്തീ
ഗുരുവായുരമ്പലം ഗോകുലമാക്കുന്ന
ഗോപകുമാരനെ കണികാണണം
നെഞ്ചിൽ ഗോരോചനക്കുറി കണികാണണം
മൌലിയിൽ മയിൽപ്പീലി ചാർത്തി
മഞ്ഞപട്ടാംബരം ചാർത്തീ
നന്ദ നന്ദനം ഭജേ നന്ദ നന്ദനം
ഭജേ നന്ദ നന്ദനം ഭജേ നന്ദ നന്ദനം
ഭജേ നന്ദനന്ദനം ഭജേ നന്ദനന്ദനം ഭജേ
നന്ദനന്ദനം ഭജേ നന്ദനന്ദനം ഭജേ നന്ദനന്ദനം ഭജേ
Written by: Gireesh Puthenchery, Raveendran

