album cover
Vaada Veda (From "Narivetta")
album cover
Vaada Veda (From "Narivetta") was released on May 20, 2025 by Sony Music Entertainment India Pvt. Ltd. as a part of the album Vaada Veda (From "Narivetta") - Single
May 20, 2025
LabelSony Music Entertainment India Pvt. Ltd.
BPM93
Melodicness
Acousticness
Valence
Danceability
Energy

Music Video

Music Video

Lyrics

അഞ്ചുനാട് കൊയ്മയും കോടിലച്ച വാഴ്ക
പത്തുനാട് കൊയ്മയും കൂടി കോടിലച്ച വാഴ്ക
ഇഞ്ചുവിൻ്റെ വേര് വെയിന്ത അവിയലിൻ്റെ അന്തിയും അന്തിപേരെൻകെട്ടി
കെട്ടിയിറങ്കി ചെന്നേ നാടേ
പാട്ടരേ കൂട്ടരേ
മണ്ണ് കാത്തോനേ
പാട്ടിലും കാറ്റിലും
ചോര വാർത്തോനേ
ഇതു വിധി എന്നു കരുതി
ചതി കാടു പൊറുക്കുമോ
പിറനിലം പേരമകനോ തൊടുമോ ഇനി
വേടാ വാടാ
കാട്ടുമരത്തിൻ്റെ മനം മുറിഞ്ഞേ
കാക്കിഭൂതങ്ങൾ വനം നിറഞ്ഞേ
യന്ത്രത്തോക്കുകൾ മന്ത്രമോതുമ്പോൾ
അമ്മക്കിളി കരഞ്ഞേ (ആ)
കാട്ടുമരത്തിൻ്റെ മനം മുറിഞ്ഞേ (മുറിഞ്ഞേ)
കാക്കിഭൂതങ്ങൾ വനം നിറഞ്ഞേ (നിറഞ്ഞേ)
യന്ത്രത്തോക്കുകൾ മന്ത്രമോതുമ്പോൾ
അമ്മക്കിളി കരഞ്ഞേ (ആ)
വനമകളൊരുത്തീ നിൻ്റെ മാറു തുളഞ്ഞല്ലോ
മനവും തകർന്ന് പെരുങ്കാട് കരഞ്ഞല്ലോ
മലയിൽ ഉരുവെടുക്കും അരുവി രണം നിറഞ്ഞ്
അറുകപ്പുൽ കരിഞ്ഞല്ലോ
പൂങ്കാവനത്തിലോ പോര്
അത് കാണാൻ കൊതിച്ചോരെല്ലാം ആര്?
ഇന്ന് ചത്ത് നീതിക്കൊപ്പം നേര്
കുരുതിക്ക് കൂട്ടുനിന്നവര് ആര്? (ആര്?)
വനക്കിളിയേ മരക്കിളയേ
മനിതൻ അരമരത്തിൻ മനമില്ലയേ
വനക്കിളിയേ മരക്കിളയേ
മനിതൻ അരമരത്തിൻ മനമില്ലയേ
കലഹംകൊണ്ട് തട്ടി എടുത്തവരും
വീണ്ടും മതിലുകെട്ടി കീറിമുറിച്ചവരും
ചതി മറന്നോ മറന്നോ എന്നെ മറന്നോ?
എൻ്റെ ചോര ചരിതമീ മണ്ണിലലിഞ്ഞോ?
ഓ-ഓ
ഓ-ഓ
നാം മറന്നൊരു ദിനം
സ്വരം മറന്നൊരു ദിനം
ഇനി ഉയർന്നെണീറ്റു പാരാകെ പടരും
(വേടാ വാ)
ഓരോ ചെടിക്കും ഓരോ ഉയിര്
അതിൽ വേരോടും നീരിനുമൊരു ഉയിര്
മനിതനുയിരും ഒരുപോലല്ലേ
അത് പുരിയാൻ ഇനിയും നാൾ നീളല്ലേ
ഓരോ കഥയ്ക്കും ഓരോ പൊരുള്
നിൻ്റെ നീറും കഥയ്ക്കുമേലേ ഇരുള്
ഇരുളു നീങ്ങുമിനി പകലല്ലേ
അതിൽ നീതി സൂര്യനോ എരിയില്ലേ?
വനക്കിളിയേ മരക്കിളയേ
മനിതൻ അരമരത്തിൻ മനമില്ലയേ
വനക്കിളിയേ മരക്കിളയേ
മനിതൻ അരമരത്തിൻ മനമില്ലയേ
നമ്മക്ക് എവിട്യ ശരിക്കിനും പോൺണ്ടിയേ
സ്ഥലം എവിട്യ ശരിക്കിനും പോൺണ്ടിയേ
വനക്കിളി വനക്കിളി വനക്കിളിയേ
മനിതൻ അരമരത്തിൻ മനമില്ലയേ
വനക്കിളി വനക്കിളി വനക്കിളിയേ
മനിതൻ അരമരത്തിൻ മനമില്ലയേ
മനിത മരച്ചില്ലയേ
വനക്കിളിയേ
മരച്ചില്ലയേ
എൻ്റെ വനക്കിളിയേ
ഓ-ഓ
ഓ-ഓ
Written by: Jakes Bejoy, Vedan
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...